എന്‍ജിഒ യൂണിയൻ ചെസ്സ് കാരംസ് മത്സരങ്ങൾ സമാപിച്ചു

കോട്ടയംഃ ജീവനക്കാരുടെ കലാകായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള എന്‍ജിഒ യൂണിയൻ എല്ലാ വര്‍ഷവും ചെസ്സ്-കാരംസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണത്തെ സംസ്ഥാനതല മത്സരം എറണാകുളത്ത് വച്ച് നവംബര്‍ 28-ന് നടത്തും.

ഇതിനു മുന്നോടിയായി ജില്ലാതല മത്സരം ഇന്ന് കോട്ടയം എന്‍ജിഒ യൂണിയൻ ഹാളില്‍ വച്ച് നടത്തി. സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്റ് ഡോ.ബൈജു വര്‍ഗീസ് ഗുരുക്കൾ മത്സരം ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്‌ നായര്‍ ആശംസാപ്രസംഗം നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാര്‍ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി വി കെ ഉദയന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ സന്തോഷ് കെ കുമാർ നന്ദിയും പറഞ്ഞു. ലക്ഷ്മി മോഹൻ, സിയാദ് ഇ എസ്‌, രാജേഷ് കുമാര്‍ പി പി, ടി എ സാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ചെസ്സ് മത്സരത്തില്‍ തോമസ് മാത്യു (തീക്കോയി ഗ്രാമപഞ്ചായത്ത്) വിജയിയായി സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി. കാരംസ് മത്സരത്തിൽ ജോണി വിന്‍സ്റ്റന്‍ ജോര്‍ജ്(ഗവ.ഐടിഐ, ഏറ്റുമാനൂർ) ഒന്നാം സ്ഥാനവും മനോഹര്‍ കെ കെ (ഗവ.ഐടിഐ, ഏറ്റുമാനൂർ) രണ്ടാം സ്ഥാനവും നേടി.

Top