2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ.എൻഐഎക്ക് വിശാല അധികാരം- അമിത് ഷാ

ദില്ലി : ദേശീയ അന്വേഷണ ഏജൻസിക്ക് കൂടുതൽ അധികാരം നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവർത്തിക്കണമെന്നും ആഭ്യമന്ത്രമന്ത്രി ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ 34 ശതമാനത്തോളം തീവ്രവാദ കേസുകൾ കുറഞ്ഞതായി അമിത് ഷാ അവകാശപ്പെട്ടു.

ജമ്മു കശ്മീരിൽ സുരക്ഷാ സേനയിലെ അംഗങ്ങൾ കൊല്ലപ്പെടുന്നതിൽ 64 ശതമാനത്തോളം കുറവുണ്ടായി, സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിൽ 90 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ അവകാശപ്പെട്ടു. സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര സേനയുടെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത നീക്കങ്ങൾ ഉറപ്പുവരുത്താൻ കൂടുതൽ നടപടികളുണ്ടാവും. ലഹരി ഇടപാടുകൾ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയവ തടയാനുള്ള നടപടികളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. സിആർപിസി, ഐപിസി നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നടപടിയുണ്ടാവുമെന്നും അമിത് ഷാ പറഞ്ഞു.

Top