കോട്ടയം : പാലാ സെന്റ് തോമസ് കോളജ് വിദ്യാർത്ഥിനി നിതിനയുടെ കൊലപാതകത്തിൽ പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ തെളിവെടുപ്പ് നടത്തിയതിന് ശേഷം കോടതിയിൽ ഹാജരാക്കും.ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.പ്രതിയുമായുള്ള തെളിവെടുപ്പ് നാളെ നടക്കും. ഇതിന് ശേഷമായിരിക്കും പ്രതിയെ കോടതിയിൽ ഹാജരാക്കുക. നിതിനയുടെ പോസ്റ്റുമോർട്ടവും നാളെയാണ് നടക്കുക.
പാലാ സെൻറ് തോമസ് കോളേജ് ക്യാമ്പസിൽ വെച്ചാണ് അഭിലാഷ് നിഥിനയെ കൊലപ്പെടുത്തിയത്. അവസാന വർഷ ഫുഡ് ടെക്‌നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു ഇരുവരും. പ്രണയനൈരാശ്യത്തെ തുടർന്നാണ് കൊലപാതകം നടന്നത്. പേപ്പർ കട്ടർ ഉപയോഗിച്ചാണ് അഭിലാഷ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
എന്നാൽ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി പോലീസിനോട് മൊഴി നൽകിയത്. കത്തി കൊണ്ടുവന്നത് തന്റെ കൈ ഞരമ്പ് മുറിച്ച് നിഥിനയെ പേടിപ്പിക്കാനാണെന്നും എന്നാൽ വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കൊലപ്പെടുത്തിയതാണെന്നും പ്രതി വെളിപ്പെടുത്തി. രണ്ട് വർഷമായി നിഥിനയുമായി പ്രണയത്തിലായിരുന്നു. എന്നാൽ നിഥിന അകന്നത് വൈരാഗ്യത്തിന് കാരണമായെന്നുമാണ് അഭിഷേക് മൊഴി നൽകിയത്.ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. മറ്റ് വിദ്യാർത്ഥികൾ നോക്കി നിൽക്കേയായിരുന്നു ആക്രമണം. വിദ്യാർത്ഥിനിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ കാമ്പസിനുള്ളില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. യുവാവ് പെണ്‍കുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുകയും ചെയ്തു. പിന്നാലെ കത്തിയെടുക്കുകയായിരുന്നു.കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യംചെയ്തതിന് ശേഷം ആക്രമണത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും എസ്.പി അറിയിച്ചു.