കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം മോഷണശ്രമത്തിനിടെ; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ.മോ​ഷ്ടി​ച്ച 28 പ​വ​ൻ സ്വ​ർ​ണം ക​ണ്ടെ​ത്തി. .

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുടുംബവുമായി അ‌കന്ന ബന്ധമുള്ള കുമരകം സ്വദേശിയായ മുഹമ്മദ് ബിലാൽ (23) ആണ് അറസ്റ്റിലായത്.  ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ ഇന്ന് പുലർച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ദമ്പതികളെ ആക്രമിച്ച ശേഷം വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുമായി പോയ പ്രതിയെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്. ആലപ്പുഴ – കോട്ടയം ജില്ലാ അതിര്‍ത്തിയിലുള്ള പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയുടെ മുഖം തിരിച്ചറിഞ്ഞതെന്നാണ് വിവരം. ചൊവ്വാഴ്ച മുതല്‍ ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

കെ​ല​യാ​ളി​യും ദ​ന്പ​തി​ക​ളും ത​മ്മി​ൽ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ജി. ​ജ​യ​ദേ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ പേ​രി​ൽ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചെ​റി​യ കേ​സു​ക​ളു​ണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെ​ട്ടെ​ന്നു​ള്ള പ്ര​കോ​പ​ന​ത്തി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. കൊ​ല​പാ​ത​കം രീ​തി ക​ണ്ട​പ്പോ​ൾ ത​ന്നെ പ്ര​ത​ിക്ക് ഇ​ല​ക്്ട്രി​ക്ക​ൽ പ​ന്പിം​ഗ് ജോ​ലി​ക​ളി​ൽ വൈ​ദ​ഗ​്ധ്യ​മു​ണ്ടെ​ന്നു പോ​ലീ​സി​നു ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു.

കൊ​ല​പാ​ത​കം ന​ട​ത്തി​യ​ശേ​ഷം പ്ര​തി ഏ​റെ സ​മ​യം വീ​ടി​നു​ള്ളി​ൽ ചെല​വ​ഴി​ച്ചി​രു​ന്നു. അ​ല​മാ​രക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പ​ണ​വും സ്വ​ർ​ണ​വും ഷീ​ബ​യു​ടെ ദേ​ഹ​ത്തു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും കൈ​ക്ക​ലാ​ക്കി​യാ​ണ് ഇ​യാ​ൾ മ​ട​ങ്ങി​യ​ത്.

പ്ര​തി​യെ ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ൽ എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജി ​ജ​യ​ദേ​വ് പ​റ​ഞ്ഞു.

പ്ര​തി മോ​ഷ്ടി​ച്ച 28 പ​വ​ൻ സ്വ​ർ​ണം ക​ണ്ടെ​ത്തി

വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം പ്ര​തി മോ​ഷ്ടി​ച്ച 28 പ​വ​ൻ സ്വ​ർ​ണം ക​ണ്ടെ​ത്തി. കൊ​ച്ചി ഇ​ട​പ്പ​ള്ളി​യി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

കൊ​ല​ക്കേ​സി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് പ്ര​തി​യാ​യ കു​മ​ര​കം ചെ​ങ്ങ​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബി​ലാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച പാ​റ​പ്പാ​ടം ഷീ​ബ മ​ൻ​സി​ലി​ൽ ഷീ​ബ (60)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തിങ്കളാഴ്ച വൈകിട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മോഷണ ശ്രമത്തിനിടെയാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

Top