നികേഷിന്റെ ചോരതിളച്ചു ..സ്വകാര്യമുറിയില്‍ ക്യാമറ വച്ചാല്‍ ചിലപ്പോള്‍ സ്വയംഭോഗം വരെ കിട്ടിയേക്കാം.നികേഷിന്റെ ചര്‍ച്ചയില്‍ മംഗളത്തിനെ പൊളിച്ചടുക്കി

തിരുവനന്തപുരം :റിപ്പോര്‍ട്ട ചാനല്‍ മേധാവി നികേഷ് കുമാറിന്റെ ചോര വീണ്ടും തിളച്ചു തുടങ്ങി .മംഗളം സിഇഒ അജിത് കുമാറിനെ റിപ്പോര്‍ട്ടര്‍ ഫ്‌ളോറിലെത്തിച്ച് പൊരിക്കുന്ന കാഴ്ച പാതിരാത്രിയ്ക്ക് കാണുകയുണ്ടായി . കോഴിക്കോട് അങ്ങാടിയില്‍ നിന്ന് റജീനയെ ഇന്ത്യാവിഷന്‍ സ്റ്റുഡിയോയില്‍ കയറ്റി കുഞ്ഞാലിക്കുട്ടി നഗ്നരാക്കി രണ്ടു യുവതികളെ ഒരുമിച്ച് പീഡിപ്പിച്ച കഥ പച്ചയ്ക്കു പറയിപ്പിച്ച് കേരളത്തെ നടുക്കിയ നികേഷ് കുമാര്‍ പ്രോഗ്രാം അവതാരകനായി നടത്തുന്ന എന്റെ ചോര തിളയ്ക്കുന്നു എന്ന ചര്‍ച്ചാ പരിപാടി പ്രേക്ഷകരില്‍ നിറയ്ക്കുന്നത് അശ്ലീലതയുടെ മാധ്യമ പ്രവര്‍ത്തനത്തിന്റെ പഴയകാല ഓര്‍മ്മകള്‍ .

പിടിച്ചു നില്‍ക്കണമെങ്കില്‍ മംഗളം ഇനിയും ഇതിലുമേറെ വൃത്തികേടുകള്‍ കാട്ടി കൂട്ടേണ്ടി വരുമെന്ന് നികേഷ് പറയുന്നു..മംഗളം പുറത്തു കൊണ്ടു വന്ന വാര്‍ത്തയില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരു ലക്ഷണവുമില്ല. ഒരു പുരുഷന്റെ മൂക്രയിടല്‍ മാത്രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിക്കാരിയില്ലാത്ത ഒരാക്ഷേപം. അശ്ലീലത മാത്രം പിഎം മനോജ് വെട്ടിത്തുറന്നു പറഞ്ഞു.
മന്ത്രി പറഞ്ഞ അശ്ലീലം കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും മുന്നില്‍ വിളമ്പി. ചാനലിന്റെ റേറ്റിംഗിനു വേണ്ടി കൂട്ടി കൊടുപ്പു നടത്തിയ മംഗളത്തിന് എന്ത് ധാര്‍മ്മികതയാണ് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രേക്ഷകന്റെ ചോര തിളച്ചപ്പോള്‍ അജിത് കുമാര്‍ വെട്ടിലായി. എന്നെ പേടിപ്പിക്കാന്‍ നോക്കണ്ട എന്നു അജിത് കുമാര്‍ വെല്ലുവിളിച്ചപ്പോള്‍ പ്രേക്ഷകര്‍ ഇളകി. മിമിക്രിക്കാരുടെ നാട്ടില്‍ എന്തും നടക്കുമെന്നായി പ്രേക്ഷകര്‍.

സരിതയുടെ ഇല്ലാത്ത ക്ലിപ്പിന്റെ പേരില്‍ ഒരു സര്‍ക്കാരിനെ വേട്ടയാടിയ മാധ്യമങ്ങളുടെ ധാര്‍മ്മികത എവിടെയായിരുന്നു എന്ന ഒരുപിടി പ്രേക്ഷകരുടെ ചോദ്യം ചര്‍ച്ച നടത്തിയ നികേഷിനെ കുഴച്ചു. ഏതെങ്കിലുമൊരു മുറിയില്‍ ക്യാമറ വച്ചാല്‍ ചിലപ്പോള്‍ സ്വയംഭോഗമെങ്കിലും ക്യാമറയില്‍ കിട്ടിയേക്കാം. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ പത്ര പ്രവര്‍ത്തകരും മംഗളത്തെ നിശിതമായി വിമര്‍ശിച്ചു.

പൊതു സമൂഹത്തിന് വേണ്ടതിതല്ല .ചര്‍ച്ചയിലുടനീളം അജിത് കുമാറിനെ നിര്‍ത്തി പൊരിച്ചു. റിപ്പോര്‍ട്ടറിന്റെ ചാനല്‍ ഫ്‌ലോറില്‍ മംഗളത്തിന് കിട്ടിയത് മുട്ടന്‍ പണി. ന്യൂസ് ചാനലിനും എ സര്‍ട്ടിഫിക്കറ്റ് വേണമെന്നായി ഒരു കൂട്ടര്‍. മംഗളം ചോദ്യം ചെയ്യപ്പെടുന്നു എന്ന് നികേഷിന്റെ മൂര്‍ച്ചയുള്ള ചോദ്യം.ഞങ്ങള്‍ ഹണിട്രാപ് നടത്തിയിട്ടില്ല. ഫോണ്‍ ചോര്‍ത്തിയിട്ടില്ല. ഞങ്ങള്‍ക്കു കിട്ടിയ ടേപ് പ്രക്ഷേപണം ചെയ്യുക മാത്രമാണ് ഞങ്ങള്‍ ചെയ്തതെന്ന് അജിത് കുമാര്‍. എന്നാല്‍ പിഎം മനോജിന്റെ വെല്ലുവിളി അജിതിനെ കുരുക്കിലാക്കി.

ഇതു മാധ്യമ പ്രവര്‍ത്തനമല്ല. പരസ്പര സഹകരണത്തോടെയുള്ള സംഭാഷണം എഡിറ്റു ചെയ്ത് ഇക്കിളി ഭാഗം മാത്രം കേള്‍പ്പിക്കുന്നതില്‍ എന്തു ധാര്‍മ്മികത?റജീനയുടെ കഥ പ്രചരിപ്പിച്ച നാട്ടില്‍ സരിതയുടെ അടിപ്പാവാടയുടെ നിറവും മണവുമൊക്കെ പ്രചരിപ്പിച്ച് അശ്ലീലത മാത്രം വിളമ്പിയ മാധ്യമങ്ങള്‍ ഇന്നു മംഗളത്തെ ആക്ഷേപിക്കുന്നു. ചീഞ്ഞു നാറുന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉളളറ വര്‍ത്തമാനങ്ങള്‍ കൂടുതല്‍ അശ്ലീലതയാണ് വിളമ്പുന്നത്.

Top