വ്യാജ സര്‍ട്ടിഫിക്കറ്റിനായി നിഖില്‍ മുന്‍ എസ്എഫ്‌ഐ നേതാവിന് 2 ലക്ഷം രൂപ അയച്ചതായി പോലീസിന് തെളിവ് ലഭിച്ചു; നിഖില്‍ ഒളിവിലായിട്ട് അഞ്ച് ദിവസം

ആലപ്പുഴ: നിഖില്‍ തോമസിനു വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയെന്നു സംശയിക്കുന്ന മുന്‍ എസ്എഫ്‌ഐ നേതാവിനു നിഖില്‍ 2 ലക്ഷം രൂപ കൈമാറിയതായി പോലീസിനു തെളിവ് ലഭിച്ചു. എസ്എഫ്‌ഐ കായംകുളം ഏരിയ പ്രസിഡന്റ് ആയിരുന്നു ഇയാള്‍ ഇപ്പോള്‍ വിദേശത്ത് അധ്യാപകനാണ്.

2020 ലാണ് നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് പണം അയച്ചത്. ഇയാള്‍ പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു നല്‍കിയതായി പൊലീസ് സംശയിക്കുന്നു. ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. നിഖില്‍ ഒളിഒളിവിലായിട്ട് ഇന്നേക്ക് അഞ്ച് ദിവസം.
നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി മണിക്കൂറുകള്‍ ചോദ്യം ചെയ്തു. മൂന്ന് സിഐമാരെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top