തിരുവല്ല: നിരണത്ത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കായംകുളം ഏരുവ ഇലത്തുതറയില്‍ വീട്ടില്‍ നിഷാദ് (31), ചേരാവള്ളില്‍ ചേലക്കോട്ട് കിഴക്കേതില്‍ വീട്ടില്‍ അഷ്റഫ് (45) എന്നിവരാണ് പൊലീസ് പിടിയിലായത്.
നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇരുപത്തിരണ്ടുകാരിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. സ്ഥാപന നടത്തിപ്പുകാരാണ് പിടിയിലായവര്‍. സ്ഥാപനത്തിന് പിന്നിലെ മുറിയില്‍വച്ചായിരുന്നു പീഡനം. ഇതില്‍ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് ആര്‍ക്കും ഉറപ്പില്ല. അതുകൊണ്ടാണ് രണ്ട് പേരേയും അറസ്റ്റ് ചെയ്തത്. രണ്ട് പേരും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
ഒന്നര വര്‍ഷമായി ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ് കഴിയുന്ന യുവതി മാതാപിതാക്കളോടൊപ്പം നിരണത്താണ് താമസം. ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞ രക്ഷിതാക്കള്‍ യുവതിയെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ് ഇടപെട്ട് യുവതിയെ പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ യുവതി എട്ടുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. ചാലക്കുഴി ബസാറിന് സമീപത്തു നിന്നാണ് പ്രതികളെ പിടികൂടിയത്.
തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സി.ഐ: കെ.എ. വിദ്യാധരന്‍, പുളിക്കീഴ് എസ്.ഐ: വിനോദ് കൃഷ്ണന്‍, എഎസ്‌ഐ: ജയിംസ്, ഷാഡോ പൊലീസുകാരായ അജി കുമാര്‍, വില്‍സണ്‍, സുജിത്ത് എന്നിവര്‍ ചേര്‍ാണ് പ്രതി