നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി!!ഒടുവില്‍ ഇന്ത്യയുടെ മകള്‍ക്ക് നീതി.

ന്യുഡൽഹി:രാജ്യത്തെ നടുക്കിയ ദില്ലി കൂട്ട ബലാത്സംഗ, കൊലപാതക കേസിലെ നാല് പ്രതികളെ ഒടുവില്‍ തൂക്കിക്കൊന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ എഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിർഭയ കേസിൽ നീതി നടപ്പാകുന്നത്. മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് നടപ്പാക്കിയത്”അവസാന മണിക്കൂറുകളില്‍ പോലും അരങ്ങേറിയ നാടകീയ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി.വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ആണ് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതികള്‍ക്ക് മേല്‍ നടപ്പിലാക്കിയത്. പവന്‍ ജല്ലാദ് എന്ന ആരാച്ചാര്‍ ആണ് വിധി നടപ്പിലാക്കിയത്. മാര്‍ച്ച് 20, പുലര്‍ച്ചെ 5.30 ന് ആണ് ശിക്ഷാ വിധി നടപ്പിലാക്കിയത്. ആരാച്ചാർക്ക് സഹായത്തിന് നാല് പേരുണ്ടായിരുന്നു. മജിസ്ട്രേറ്റിന്റെ മേൽ നോട്ടത്തിൽ ആയിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. നാല് പേരുടേയും ശിക്ഷ ഒരേസമയം ആണ് നടപ്പിലാക്കിയത്.സുപ്രീംകോടതിയില്‍ കുറ്റവാളികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അവസാന ഹര്‍ജിയും തള്ളിയതോടെ പുലര്‍ച്ചെ നാലേമുക്കാലോടെ വധശിക്ഷയ്ക്ക് മുന്നോടിയായി തിഹാർ ജയിലിൽ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

ആരാച്ചാർ പവൻ ജല്ലാദും ഈ യോഗത്തില്‍ പങ്കെടുത്തു. പ്രതികളെ വീണ്ടും ബന്ധുക്കളെ കാണിക്കണമെന്ന വാദവും തള്ളി. ജയിൽ മാനുവൽ പ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. കുറ്റവാളികളുടെ ശാരീരിക ക്ഷമത തൃപ്തികരമെന്നും തിഹാർ ജയിലധികൃതർ അറിയിച്ചു. പ്രാര്‍ത്ഥിക്കാനായി 10 മിനിറ്റ് നല്‍കുന്നതടക്കം എല്ലാ നടപടിക്രമങ്ങള്‍ക്കും ഒടുവിലാണ് നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റിയത്.രാജ്യം ഒന്നാകെ കുറ്റവാളികള്‍ക്കെതിരെ അണിനിരന്ന കേസില്‍ മരണവാറണ്ട് പുറപ്പെടുവിക്കപ്പെട്ടിട്ടും കുറ്റവാളികൾ അവസാന നിമിഷം വരെയും തങ്ങളുടെ അനിവാര്യമായ മരണം വൈകിപ്പിക്കാന്‍ വേണ്ടി പലതിനും ശ്രമിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒടുവില്‍ ജസ്റ്റിസ് ആർ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവർ അടങ്ങിയ ബെഞ്ചാണ് പ്രതികൾ അവർക്ക് ലഭ്യമായ എല്ലാ നിയമ മാർഗ്ഗങ്ങളും സ്വീകരിച്ചു കഴിഞ്ഞതായി ഇന്നലെ സ്ഥിരീകരിച്ചത്. അതിന് ശേഷവും ഹര്‍ജികളുമായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കുറ്റവാളികളുടെ അഭിഭാഷകര്‍ എത്തിയെങ്കിലും വിധി മാറ്റിക്കുറിക്കാനായില്ല.”നിങ്ങളുടെ കക്ഷികള്‍ക്ക് ദൈവത്തെ കാണാനുള്ള സമയമായി. വെറുതെ സമയം കളയരുത്” എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കുറ്റവാളികളുടെ ഹര്‍ജി തള്ളിയത്. വീണ്ടും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും കുറ്റവാളികളുടെ വാദങ്ങള്‍ കഴമ്പില്ലാത്തതിനാല്‍ തള്ളുകയായിരുന്നു.

പുലർച്ചെ 3.30 ഓടെയാണ് ഹർജി തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പുറത്ത് വരുന്നത്. പ്രതികൾക്ക് കുടുംബാംഗങ്ങളെ കാണണം എന്ന ആവശ്യം സോളിസിറ്റർ ജനറൽ തള്ളി. എന്നാൽ അക്ഷയ് സിങ്ങിന് കുടുംബാംഗങ്ങളെ കാണാൻ അവസരമൊരുക്കണം എന്ന് സോളിസിറ്റർ ജനറൽ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു. പക്ഷേ, ജയിൽ മാന്വൽ മുൻ നിർത്തി ഈ ആവശ്യം തള്ളിക്കളയുകായിരുന്നു. പുലർച്ചെ നാല് മണിയോടെ കോടതി വിധിയുടെ വിശദാംശങ്ങൾ തിഹാർ ജയിലിൽ ഔദ്യോഗികമായി എത്തി. തുടർന്ന് ജയിൽ അധികൃതർ യോഗം ചേർന്നു. ആരാച്ചാർ പവൻ ജല്ലാദും ഈ യോഗത്തിൽ പങ്കെടുത്തു. ഇതിന് ശേഷം പ്രതികളുടെ വൈദ്യ പരിശോധന പൂർത്തിയാക്കി. നാല് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു. പ്രതികൾക്ക് പ്രാർത്ഥിക്കാനായി 10 മിനിട്ട് അനുവദിക്കുകയും ചെയ്തു.

2012 ഡിസംബര്‍ 16 ന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങറിയത്. 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയേയും സുഹൃത്തിനേയും ആറംഗ സംഘം ഓടുന്ന ബസ്സില്‍ വച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന സുഹൃത്തിനെ ഇരുമ്പ് കമ്പി കൊണ്ട് അടിച്ചുവീഴ്ത്തുകയും പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് ഇവരെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.രാജ്യം മുഴുവന്‍ നിര്‍ഭയയുടെ നീതിക്കായി അണിനിരന്നു. വിചാരണകള്‍ക്കൊടുവില്‍ 2013 സെപ്റ്റംബര്‍ 13നാണ് പ്രതികളായ മുകേഷ്, വിനയ്, അക്ഷയ്, പവന്‍ എന്നിവർക്ക് അഡീഷണൽ സെഷൻസ് ജഡ്‍ജ് യോഗേഷ് ഖന്ന വധശിക്ഷ വിധിക്കുന്നത്. നിര്‍ഭയക്ക് നീതി ലഭിക്കാനായുള്ള രാജ്യത്തിന്‍റെ കാത്തിരിപ്പ് നീട്ടി പിന്നീട് നടന്നത് വലിയ നിയമയുദ്ധമായിരുന്നു.  ഡിസംബര്‍ 29 ന് പെണ്‍കുട്ടി സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി.The four men convicted in the 2012 Nirbhaya gang-rape and murder case were executed this morning. The Supreme Court, after a midnight hearing, rejected a last-minute plea filed by one of the convicts seeking a review of the death penalty.

Top