ന്യുഡല്‍ഹി: നിര്‍ഭയ കേസില്‍ അവസാന ഹര്‍ജിയും സുപ്രീം കോടതി തള്ളി.ഇതോടെ പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ അഭിഭാഷകനാണ് അന്തരാഷ്ട്ര നീതിന്യായ കോടതിക്ക് കത്തയച്ചയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ക്ക് വധശിക്ഷ നടപ്പാക്കണമെന്ന വാറണ്ട് നിലനില്‍ക്കേയാണ് പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.
അതേസമയം നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി തള്ളി. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. മുകേഷ് സിങ്ങിന് നിയമപരമായ എല്ലാ സാധ്യതകളും അനുവദിച്ചുകഴിഞ്ഞതാണെന്ന് കോടതി പറഞ്ഞു.സാഹചര്യങ്ങള്‍ പറയുന്നത് ഇനി യാതൊരു പ്രതിവിധിയും അവശേഷിച്ചിട്ടില്ലെന്നാണ്. നിങ്ങള്‍ ദയാ ഹര്‍ജി ഉപയോഗപ്പെടുത്തി. അത് തള്ളി. തിരുത്തല്‍ ഹര്‍ജികളും തള്ളിയിരുന്നു. ഇനി എന്തുപ്രതിവിധിയാണ് അവശേഷിച്ചിട്ടുളളത്. സുപ്രീംകോടതി ചോദിച്ചു.
മാര്‍ച്ച് 20ന് പുലര്‍ച്ചെ 5.30-നാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഡല്‍ഹി വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികളിലൊരാളായ പവന്‍ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്.2012 ഡിസംബറിലാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ കൂട്ടമാനഭംഗത്തിരയാക്കി അതിക്രൂരമായി ഉപദ്രവിച്ച ശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞത്. ചികിത്സയ്ക്കിടെ പെണ്‍കുട്ടി മരണമടഞ്ഞു.