ഒരു മണിക്കൂര്‍ നേരം ആറുപേരും ബലാല്‍സംഗം ചെയ്തു !..ഇരുമ്പ് കമ്പികൊണ്ടുള്ള കുത്തില്‍ കുടല്‍ മാല പുറത്തു ചാടി…എനിക്ക് അപ്പോഴും ബോധം ഉണ്ടായിരുന്നു .. നിര്‍ഭയയുടെ സുഹൃത്ത് ബംഗളൂരുവില്‍ എന്‍ജിനിയര്‍; രാജ്യ മനഃസാക്ഷിയെ നടുക്കിയ ആ സംഭവം

രാജ്യ മനഃസാക്ഷിയെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഇപ്പോള്‍ ബംഗളൂരുവില്‍ കോര്‍പറേറ്റ് കമ്പനിയില്‍ എന്‍ജിനീയര്‍. ജ്യോതിയെന്ന നിര്‍ഭയയും സുഹൃത്തും 2012 ഡിസംബര്‍ 16നു രാത്രി ദക്ഷിണ ഡല്‍ഹിയിലെ സാകേതിലുള്ള സെലക്ട് സിറ്റി വാക്ക് മാളിലെ തിയറ്ററില്‍ ലൈഫ് ഓഫ് പീ എന്ന സിനിമ കണ്ടു പുറത്തിറങ്ങിയ ശേഷമായിരുന്നു ക്രൂരമായ പീഡനത്തിനിരയായത്. സിനിമ കഴിഞ്ഞു രാത്രി എട്ടരയോടെ ഓട്ടോ റിക്ഷ പിടിച്ചാണ് ആദ്യം മുനീര്‍ക്കയിലെത്തിയതെന്നു നിര്‍ഭയയുടെ മരണമൊഴി പറയുന്നു.

അവിടെ കിടന്ന വെള്ള നിറമുള്ള ബസിലേക്ക് യാത്രക്കാരെ വിളിക്കുന്നതു കണ്ടായിരുന്നു ജ്യോതിയും സുഹൃത്തും ബസില്‍ കയറിയത്. ഈ സമയം ബസില്‍ ആറോ ഏഴോ പേരുണ്ടായിരുന്നുവെന്നാണു നിര്‍ഭയയുടെ അവസാന മൊഴിയില്‍ പറയുന്നത്. ബസില്‍ പത്തു രൂപ വീതം ഇരുവരില്‍ നിന്നും ടിക്കറ്റ് നിരക്കായി വാങ്ങുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബസ് മലൈ മന്ദിറില്‍ എത്തിയപ്പോള്‍ ലൈറ്റ് ഓഫ് ചെയ്ത ശേഷം ബസിലുണ്ടായിരുന്ന ആറു പേരും ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ആദ്യം സുഹൃത്തിനെയാണ് അടിക്കുകയും അസഭ്യം പറയുകയും ചെയ്തത്. രണ്ടു പേരുടെയും മൊബൈലുകളും സുഹൃത്തിന്റെ പഴ്സും ക്രെഡിറ്റ് കാര്‍ഡും അവര്‍ തട്ടിയെടുത്തു. തങ്ങള്‍ ഉറക്കെ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മൊബൈല്‍ ഇല്ലാത്തതിനാല്‍ വേറെ ആരെയും വിളിക്കാനായതുമില്ല.death-nirbhaya-accused

സുഹൃത്തിനെ ആക്രമിക്കുന്നതിനെ ആദ്യം ഞാന്‍ എതിര്‍ത്തു. ഉടനെ എന്നെ ബലമായി ബസിന്റെ പിന്‍ഭാഗത്തേക്കു പിടിച്ചുകൊണ്ടുപോയി. അവളെ പുറകോട്ടു കൊണ്ടു പോകൂ. തുണി വലിച്ചു പറിക്ക് എന്നൊക്കെ പറയുന്നതു കേട്ടു. അവര്‍ പരസ്പരം റാം സിംഗ്, ഠാക്കൂര്‍, മുകേഷ്, രാജു, പവന്‍ വിനയ് എന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നു. ഇരുട്ടായിരുന്നതിനാല്‍ എല്ലാവരും ഒരുപോലെ തോന്നി. ബസിന്റെ പിന്നിലെത്തിച്ചു വസ്ത്രം ബലമായി വലിച്ചുകീറിയ ശേഷമായിരുന്നു ആക്രമണം. മാറി മാറി അവര്‍ മാനഭംഗപ്പെടുത്തി. തടയാന്‍ സുഹൃത്ത് എത്തിയപ്പോള്‍ അയാളെയും കൈ കൊണ്ടും കമ്പിവടി കൊണ്ടും അടിച്ചു. സുഹൃത്തിന്റെ വസ്ത്രങ്ങളും അവര്‍ വലിച്ചുകീറി പൂര്‍ണ നഗ്നനാക്കുകയും ചെയ്തു.

ഒരു മണിക്കൂറോളം ആറു പേരും മാനഭംഗം തുടര്‍ന്നു. ഇരുമ്പു കമ്പിക്കുള്ള കുത്തേറ്റ് കുടല്‍മാല പുറത്തുചാടിയിരുന്നു. എങ്കിലും എനിക്ക് ബോധമുണ്ടായിരുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുഴഞ്ഞുവീണു. ഞങ്ങളെ രണ്ടു പേരെയും ബസില്‍ നിന്നു പുറത്തേക്ക് വലിച്ചെറിഞ്ഞു. വസ്ത്രങ്ങളില്ലാതെ നഗ്നരായിരുന്നു ഞങ്ങള്‍ രണ്ടു പേരും. അക്രമികളെ മരണം വരെ തൂക്കിക്കൊല്ലുകയോ, ജീവനോടെ കത്തിക്കുകയോ ചെയ്യണം. ഇനിയാരോടും ഇതവര്‍ ചെയ്യാന്‍ പാടില്ല” 2012 ഡിസംബര്‍ 21നു രാത്രി ഒമ്പതിന് സഫ്ദര്‍ജംഗ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുമ്പോഴാണ് നിര്‍ഭയ ഈ മരണമൊഴി സ്വന്തം ഒപ്പുവച്ചു നല്‍കിയത്.

Top