ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം സുപ്രീംകോടതിയില്‍; ഹരീഷ് സാല്‍വെ ഹാജരാകും

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയായിരിക്കും നിസാമിന് വേണ്ടി ഹാജരാകുക.
സംസ്ഥാന സര്‍ക്കാറിന് വേണ്ടി കപില്‍ സിബല്‍ ഹാജരാകും. നിസാമിന്‍റെ ജാമ്യാപേക്ഷ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.നിഷാമിന് ജാമ്യം നല്‍കേണ്ട കാര്യമില്ലെന്നും വിചാരണ നവംബര്‍ 17 ന് പൂര്‍ത്തിയാക്കുമെന്നുമായിരിക്കും സര്‍ക്കാര്‍ നിലപാടെടുക്കുക. കേസില്‍ അന്തിമവാദം തുടങ്ങുന്നതിന് മുമ്പ് ജാമ്യം ലഭിക്കുന്നതിനാണ് നിഷാമിന്റെ ശ്രമം.

കഴിഞ്ഞ ജനുവരി 29നു പുലര്‍ച്ചെയാണു പുഴക്കല്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ നിസാം കാറിടിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അന്നുതന്നെ പൊലീസ് ശോഭാസിറ്റിയിലെ താമസക്കാരനായ മുഹമ്മദ് നിസാമിനെ കസ്റ്റഡിയിലെടുത്തു. ചന്ദ്രബോസ് പിന്നീട് ആശുപത്രിയില്‍ മരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top