ചന്ദ്രബോസ് വധക്കേസിൽ ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടുള്ള പ്രതി നിഷാമിൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം നൽകിയ അപ്പീൽ ഹർജിഹൈക്കോടതി തള്ളി. തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് മുഹമ്മദ് നിഷാം നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.

അതേസമയം ചന്ദ്രബോസ് വധക്കേസില്‍ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി. വിധിയില്‍ ഒരു പാട് സന്തോഷമുണ്ട്. പലതവണ കോടതികള്‍ മാറിമാറി കയറിയിറങ്ങി. അവസാന നിമിഷങ്ങളിലാണ് വിധിയില്‍ പ്രതീക്ഷയുണ്ടായി തുടങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥരെല്ലാം പിന്തുണ നല്‍കിയെന്നും ജമന്തി പറഞ്ഞു.കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ട്. ആശുപത്രിക്കാരുടെ കുറ്റമാണ് മരണകാരണമെന്നടക്കം കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടന്നിരുന്നു. വധശിക്ഷയല്ല, ജയിലില്‍ കിടന്ന് ശിക്ഷയനുഭവിച്ച് നരകിക്കണം എന്നായിരുന്നു ആഗ്രഹം’. ജമന്തി പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം അപൂര്‍വ്വങ്ങളിൽ അപൂര്‍വ്വമായ കൊലപാതകമാണ് നിഷാം നടത്തിയതെന്നും ജീവപര്യന്തം തടവിന് പകരം പ്രതിക്ക് വധശിക്ഷ നൽകണമെന്ന സർക്കാരിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ചന്ദ്രബോസിനെ കൊല്ലാൻ നിഷാം ഉപയോഗിച്ച ആഡംബര കാറായ ഹമ്മൾ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിൻ്റെ ഉടമ നൽകിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിട്ടുണ്ട്.

വിചാരണ കോടതി വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ചന്ദ്രബോസിൻ്റെ ഭാര്യ ജമന്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം ചന്ദ്രബോസിന് ജീവപര്യന്തം തടവിന് പകരം വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്ന് മുൻഡ‍യറക്ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. അസഫലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നിഷാം നൽകിയ ഹര്‍ജിയിൽ ആറ് മാസത്തിനകം വാദം പൂര്‍ത്തിയാക്കി തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീംകോടതി നേരത്തെ കേരള ഹൈക്കോടതിക്ക് നിര്‍ദേശം നൽകിയിരുന്നു. നിഷാം നൽകിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ഈ ഉത്തരവ്. ആറ് മാസത്തിനകം വിധി പറഞ്ഞില്ലെങ്കിൽ ശിക്ഷ മരവിപ്പിക്കാനോ, ജാമ്യം ലഭിക്കാനോ നിഷാമിന് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2015 ജനുവരി 29 നാണ് ശോഭ സിറ്റിയിലെ ജീവനക്കാരനായ ചന്ദ്രബോസിനെ നിഷാം കാർ കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്.പുലർച്ചെ 3.15 ഓടെ ഫ്ലാറ്റിലെത്തിയ നിഷാമിന് ഗേറ്റ് തുറന്ന് നൽകാൻ വൈകിയതിന്‍റെ വിരോധത്തിലായിരുന്നു കൊലപാതകം, നിഷാം 7 വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജീവപര്യന്തവും മറ്റ് വിവിധ വകുപ്പുകൾ പ്രകാരം 24 വർഷത്തെ തടവ് ശിക്ഷയുമായിരുന്നു വിചാരണ കോടതി വിധിച്ചത്. 80.3 ലക്ഷം പിഴയും വിധിച്ചിരുന്നു. പിഴശിക്ഷയിൽ 50 ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രബോസിന്‍റെ ഭാര്യ ജമന്തിക്ക് നൽകാനും കോടതി ഉത്തരവിട്ടിരുന്നു.

ചന്ദ്രബോസ് വധക്കേസ് നാൾ വഴി

2015 ജനുവരി 29: പുലര്‍ച്ചെയോടെ തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ മുഹമ്മദ് നിഷാം വാഹനം ഇടിപ്പിച്ചു. ഗേറ്റ് തുറക്കാൻ വൈകിയതിലുള്ള ദേഷ്യം കാരണമായിരുന്നു അതിക്രൂരമായ ആക്രമണം. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചു.

2016 ജനുവരി 21: മുഹമ്മദ് നിഷാം കുറ്റക്കാരനാണെന്ന് തൃശ്ശൂർ കോടതി കണ്ടെത്തി. കൊലപാതകമുൾപ്പെടെ 9 കുറ്റങ്ങൾ തെളിഞ്ഞതായും കോടതി പറഞ്ഞു. പ്രതിക്ക് 24 വർഷം തടവുശിക്ഷ വിധിച്ചു. നിഷാം 50 ലക്ഷം രൂപ ചന്ദ്രബോസിൻ്റെ ഭാര്യയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.

2022 ഏപ്രിൽ: ശിക്ഷയ്ക്കെതിരെ മുഹമ്മദ് നിഷാം നൽകിയ അപ്പീൽ ആറ് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതി ഹൈക്കോടതിക്ക് നിർദേശം നൽകി

Top