തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാം ജയിലില്‍നിന്നും തന്റെ സ്ഥാപനത്തിലെ മാനേജരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് നിഷാമിന്റെ തന്നെ സ്ഥാപനമായ കിങ് സ്പേസസ് മാനേജര്‍ക്ക് ഭീഷണി ലഭിച്ചത്. കേസ് നടത്തിപ്പിന് പണം നല്‍കണമെന്നും രേഖകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണു ഭീഷണി.
ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമാണു നിഷാമിന്റെ ഭീഷണി വന്നതെന്നു മാനേജര്‍ പി.ചന്ദ്രശേഖരന്‍ പറയുന്നു. വളരെ മോശമായ രീതിയില്‍ ആക്രോശിച്ചായിരുന്നു നിഷാമിന്റെ സംസാരം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിഷാമിന്റെ സ്ഥാപനത്തില്‍ മാനേജരാണ്. പലപ്പോഴായി തന്നെ മാനസികമായി പീഡിപ്പിക്കുന്ന അനുഭവമുണ്ടായിട്ടുണ്ട്. കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. സംഭവത്തില്‍ തൃശൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ക്രിമിനല്‍ സ്വഭാവമുള്ള നിസാം തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമോ എന്ന ഭീതിയുണ്ടെന്നു പരാതി പറഞ്ഞിട്ടണ്ട്.
തുടര്‍ന്ന് ഗുരുവായൂര്‍ എസ്പിയ്ക്ക് പരാതി അന്വേഷിക്കാന്‍ ചുമതല നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുമ്പ് പലതവണ മാനേജര്‍ നിസാമിനെ ജയിലില്‍ ചെന്ന് കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം നിസാമിന്‍റേത് മോശമായ പെരുമാറ്റമായിരുന്നു ഇതിന് പിന്നാലെയാണ് നിസാം ജയിലില്‍ ഇരുന്ന് സ്വന്തം ബിസിനസ് സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നുണ്ടെന്ന് നേരത്തേയും ആരോപണം ഉയര്‍ന്നിരുന്നു. നേരത്തേ തനിക്ക് മാനസീകാസ്വാസ്ഥത ഉണ്ടെന്നും ശിക്ഷ മരവിപ്പിച്ച് വിദഗ്ദ്ധ ചികിത്സ നല്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിസാം അപ്പീല്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.