നിഥിനിന്റെ ആത്മഹത്യ കാരണം അറിയാതെ ബന്തുക്കൾ; ‘ലെറ്റ്‌ മി സ്ലീപ്പ്‌’ എന്ന് ആത്മഹത്യ കുറിപ്പ്

ഹരിപ്പാട്‌: പശ്‌ചിമബംഗാളിലെ ഖരഗ്‌പൂര്‍ ഐ.ഐ.ടി ഹോസ്‌റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്‌ത നിധിന്റെ ആത്മഹത്യാ കുറിപ്പ് ലഭിച്ചു. ‘ലെറ്റ്‌ മി സ്ലീപ്പ്‌’ എന്നാണു ഇംഗ്ലീഷില്‍ തയാറാക്കിയ ആത്മഹത്യാ കുറിപ്പ്‌ തുടങ്ങുന്നത്. ഞാന്‍ അലാറം വച്ചിട്ടുണ്ട്‌ നിങ്ങള്‍ എന്നെ കാണുമ്പോള്‍ അലാറം നിര്‍ത്തിയ ശേഷം എന്നെ മോര്‍ച്ചറിയിലേക്കു മാറ്റണം. ലാപ്‌ടോപ്പിന്റെയും മൊബൈലിന്റെയും പാസ്‌വേഡ്‌ കുറിക്കുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌.

കുറിപ്പില്‍ എഴുതിയിരുന്നതു പോലെ രാവിലെ 10 ന്‌ വച്ചിരുന്ന അലാറം നിര്‍ത്താതെ മുഴങ്ങി. അവസാന സെമസ്‌റ്റര്‍ പരീക്ഷയ്‌ക്ക്‌ നിധിന്‍ എത്താതിരുന്നതിനെ തുടര്‍ന്ന്‌ അധ്യാപകരുടെ നിര്‍ദേശപ്രകാരം ഉച്ചയോടെ മറ്റ്‌ വിദ്യാര്‍ഥികള്‍ തെരക്കി എത്തിയപ്പോഴും അലാറം മുഴങ്ങുന്നുണ്ടായിരുന്നു. എയറോസ്‌പേസ്‌ എന്‍ജിനിയറിങ്‌ അവസാന വര്‍ഷ വിദ്യാര്‍ഥി നിധിനെ(22) കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ ഹോസ്‌റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഓച്ചിറ എസ്‌.ബി.ഐ ബാങ്ക്‌ മാനേജര്‍ ഹരിപ്പാട്‌ വെട്ടുവേനി ചാവടിയില്‍ നിധിയില്‍ നാസറിന്റെയും കായംകുളം റെയില്‍വേ സ്‌ഥലം ഏറ്റെടുപ്പ്‌ വിഭാഗം ഓഫീസ്‌ ജീവനക്കാരി നദിയയുടെയും മകനാണ് നിധിന്‍. ഇന്നലെ രാവിലെ 11 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഉച്ച കഴിഞ്ഞ്‌ 3.30 നു വീട്ടിലെത്തിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീടിന്റെ മുന്നിലുള്ള റോഡില്‍ ആംബുലന്‍സില്‍ തന്നെ പൊതുദര്‍ശനത്തിന്‌ വച്ചു. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന്‌ നാലുമണിയോടെ തെക്കേ ജുമാമസ്‌ജിദില്‍ കബറടക്കി. പഠിക്കാന്‍ മിടുക്കനായിരുന്ന നിധിന്‍ വെള്ളിയാഴ്‌ച നടന്ന അവസാന സെമസ്‌റ്റര്‍ പരീക്ഷയ്‌ക്ക്‌ എത്തിയിരുന്നില്ല. സഹപാഠികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ്‌ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടത്‌.

വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന്‌ ജനലിന്റെ ഗ്ലാസ്‌ പൊട്ടിച്ച്‌ നോക്കിയപ്പോഴാണ്‌ നിധിനെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്‌. ജീവനൊടുക്കുന്നതിന്‌ മുമ്പ്‌ നിധിന്‍ കോളജ്‌ ക്യാന്റീനിലില്‍ ചെന്നിരുന്നതായും പറയുന്നു. പുലര്‍ച്ചെ 4.30 ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രെമ്പിന്റെ നിലപാടുകള്‍ക്കെതിരേ ഫേസ്‌ബുക്ക്‌ പോസ്‌റ്റും ഇട്ടിരുന്നു. പതിവായി പുലര്‍ച്ചെ രണ്ടിന്‌ അലാറം വച്ച്‌ എഴുന്നേറ്റ്‌ സുഹൃത്തുക്കളെയും വിളിച്ചുണര്‍ത്തി പഠിക്കാന്‍ ഇരിക്കുന്ന സ്വഭാവക്കാരനായിരുന്നു നിധിന്‍. പക്ഷേ എല്ലാ പ്രതീക്ഷകളും വിഫലമാക്കി ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അവസാനമായി ഒരുനോക്ക്‌ കാണാന്‍ കഴിയുമായിരുന്ന തരത്തിലല്ല നിധിന്റെ ചേതനയറ്റ ശരീരം നാട്ടിലെത്തിയത്‌.

രണ്ടു ദിവസത്തിന്‌ ശേഷം ബന്ധുക്കള്‍ എത്തുന്നതു വരെ മൃതദേഹം മോര്‍ച്ചറിയില്‍ വയ്‌ക്കാതെ എ.സി മുറിയില്‍ മാത്രമാണ്‌ സൂക്ഷിച്ചിരുന്നത്‌. മറ്റ്‌ നടപടികളും പൂര്‍ത്തിയാക്കി നാലാം നാള്‍ മൃതദേഹം നാട്ടിലെത്തിച്ചപ്പോഴേക്കും ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ഉറ്റവരെ മുഖം കാണിക്കാന്‍ പോലും കഴിയാത്ത അവസ്‌ഥയിലായിരുന്നു മൃതദേഹം. ഇതിനാല്‍ തന്നെ ആംബുലന്‍സില്‍നിന്നും മൃതദേഹം പുറത്തേക്ക്‌ ഇറക്കാനും കഴിഞ്ഞില്ല. അതിനാല്‍ ആംബുലന്‍സില്‍ തന്നെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു.

Top