നിതിനയുടെ കൊലപാതകം കരുതിക്കൂട്ടി തന്നെ!പ​ഞ്ച​ഗു​സ്തി അ​ഭ്യാ​സിയായ അ​ഭി​ഷേക് പഠിച്ച കള്ളനാണ്.നിതിനയുടെ ഫോണ്‍ പ്രതി തട്ടിയെടുത്തിരുന്നു.

കോ​ട്ട​യം:പാ​ലാ സെ​ന്‍റ്. തോ​മ​സ് കോ​ള​ജ് കാമ്പ​സി​ൽ നിതിന തോമസിന്റെ കൊലപാതകം കരുതിക്കൂട്ടി തന്നെയെന്ന് നിരീക്ഷണം .പ​ഞ്ച​ഗു​സ്തി അ​ഭ്യാ​സിയായ അ​ഭി​ഷേക് പഠിച്ച കള്ളനാണ്.അതിനാൽ തന്നെ എളുപ്പത്തിൽ നീതിനയെ കീഴ്പ്പെടുത്താനായി .കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തത് തന്നെയായിരുന്നു .അതേസമയം സ​ഹ​പാ​ഠി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി കൂ​ത്താ​ട്ടു​കു​ളം കോ​ഴി​പ്പ​ള്ളി ഉ​പ്പ​നാ​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ അ​ഭി​ഷേ​കി​നെ (20) കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി.ഇ​ന്ന​ലെ രാ​വി​ലെ പാ​ലാ കോ​ട​തി​യി​ലാ​ണ് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് കോ​ട​തി ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.ഇ​ന്ന​ലെ കൂ​ത്താ​ട്ടു​കു​ളം കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ക​ല്ലേ​പ്പ​ള്ളി സ്റ്റോ​ഴ്സി​ൽ അ​ഭി​ഷേ​കി​നെ എ​ത്തി​ച്ചു. ക​ട ഉ​ട​മ ബ്ലേ​ഡ് മാ​റ്റി വാ​ങ്ങി​യ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു.

അ​തേ അ​ള​വി​ലു​ള്ള ബ്ലേ​ഡ് ക​ത്തി​യി​ൽ ചേ​രു​ന്ന​താ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തി. കൂ​ടാ​തെ ക​ട​യി​ലെ സി​സി​ടി​വി​യി​ൽ നി​ന്നും അ​ഭി​ലാ​ഷ് ക​ട​യി​ൽ എ​ത്തി​യ ദി​വ​സ​ത്തെ ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചു.പാ​ലാ സി​ഐ കെ.​പി.​ടോം​സ​ണിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ കൂ​ത്താ​ട്ടു​കു​ള​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. തെ​ളി​വെ​ടു​പ്പ് ഇ​ന്നും തു​ട​രും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ​ഞ്ച​ഗു​സ്തി അ​ഭ്യാ​സി അ​ഭി​ഷേ​കി​ന് ആ​ളു​ക​ളെ കീ​ഴ്പ്പെ​ടു​ത്തു​ന്ന രീ​തി ന​ന്നാ​യി അ​റി​യാ​മെ​ന്നും പോ​ലീ​സ്. കൊ​ല ന​ട​ത്തു​ന്ന​തി​ന് മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​ഭി​ഷേ​ക് വെ​ബ്സൈ​റ്റു​ക​ളി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് പോ​ലീ​സ് ഇ​ത് ഒ​രു ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​ത്.എ​ളു​പ്പ​ത്തി​ൽ കൊ​ല​പ്പെ​ടു​ത്താ​നാ​വു​ന്ന രീ​തി​ക​ളെ​ക്കു​റി​ച്ചും, പ്ര​തി​ക​ര​ണം ഉ​ണ്ടാ​വാ​ത്ത രീ​തി​ക​ളെ​ക്കു​റി​ച്ചും അ​ഭി​ഷേ​ക് വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

സൈ​റ്റു​ക​ളി​ൽ നി​ന്നും ക​ഴു​ത്തി​ലെ ഞ​ര​ന്പു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന മു​റി​വ് മ​ര​ണ​ത്തി​ന് വേ​ഗം വ​ർ​ധി​പ്പി​ക്കും എ​ന്ന അ​റി​വാ​ണ് കാ​ന്പ​സി​ലെ കൊ​ല​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ​പ​ഞ്ച​ഗു​സ്തി അ​ഭ്യാ​സി അ​ഭി​ഷേ​കി​ന് ആ​ളു​ക​ളെ കീ​ഴ്പ്പെ​ടു​ത്തു​ന്ന രീ​തി ന​ന്നാ​യി അ​റി​യാ​മെ​ന്നും പോ​ലീ​സ് ക​രു​തു​ന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് പ്രതിക്ക് എതിരായ ശക്തമായ തെളിവുകളാണ് . ആ​ക്ര​മി​ക്കു​ന്ന​തി​നു തൊ​ട്ടു മു​ൻ​പ് അ​ഭി​ഷേ​ക് ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ച​തോ​ടെ നി​തി​ന​യു​ടെ വോ​ക്ക​ൽ കോ​ഡി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച് അ​ർ​ധ അ​ബോ​ധാ​വ​സ്ഥ​യി​ലേ​ക്കു വീ​ണി​രി​ക്കാം.ഇ​താ​ണു നി​തി​ന​യു​ടെ ഭാ​ഗ​ത്തു​നി​ന്നു പ്ര​തി​രോ​ധ​മോ ക​ര​ച്ചി​ലോ കാ​ര്യ​മാ​യി ഉ​ണ്ടാ​കാ​തി​രു​ന്ന​ത്. ഇ​ക്കാ​ര്യം പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ലു​ണ്ടാ​യ മു​റി​വാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.​അ​തേ​സ​മ​യം നി​യ​മ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ഭി​ഷേ​ക് മൊ​ബൈ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ശ​ദ​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി.ഇ​താ​ണ് ആ​ദ്യം ന​ൽ​കി​യ മൊ​ഴി​ക​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. സ്വ​ന്തം കൈ ​മു​റി​ച്ച് ഭ​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തെ​ന്ന് അ​ഭി​ഷേ​ക് പ​റ​ഞ്ഞി​രു​ന്നു.

പെ​ട്ടെ​ന്നു​ള്ള വി​കാ​ര​മാ​ണ് കൊ​ല ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നും സം​ഭ​വ​ത്തി​നു ശേ​ഷം ന​ൽ​കി​യ മൊ​ഴി​യി​ലു​ണ്ട്. ഇ​തും ആ​സൂ​ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.പെ​ട്ടെന്നു​ള്ള വി​കാ​ര​ത്തി​ൽ കൊ​ല ചെ​യ്താ​ലും നി​യ​മ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കാം.

നി​തി​ന​മോ​ളെ അ​ഭി​ഷേ​ക് കൊ​ല​പ്പെ​ടു​ത്തി​യ​ത് ക​രു​തി​ക്കൂ​ട്ടി​യെ​ന്ന് ത​ന്നെ​യാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത് പു​തു​താ​യി വാ​ങ്ങി​യ ആ​റു രൂ​പ​യു​ടെ ബ്ലേ​ഡാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തെ​ർ​മോ​കോ​ൾ മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചാ​ണു പ്ര​തി നി​തി​ന​യെ ആ​ക്ര​മി​ച്ച​ത്.​ഒ​രാ​ഴ്ച​യ്ക്ക് മു​ൻ​പ് കൂ​ത്താ​ട്ടു​കു​ള​ത്തെ ക​ട​യി​ൽ നി​ന്ന് പു​തി​യ ബ്ലേ​ഡ് വാ​ങ്ങി ക​ട്ട​റി​ൽ മാ​റ്റി​യി​ട്ടു.​നി​തി​ന​യു​ടെ​യും അ​ഭി​ഷേ​കി​ന്‍റെ​യും ഫോ​ണു​ക​ൾ സൈ​ബ​ർ സെ​ല്ലി​നു കൈ​മാ​റി​യി​ട്ടു​ണ്ട്.

നി​തി​ന​യു​ടെ ഫോ​ണ്‍ അ​ഭി​ഷേ​ക് ത​ട്ടി​യെ​ടു​ത്തെ​ങ്കി​ലും അ​തി​ന്‍റെ പാസ്‌‌വേർഡ് അ​റി​യാ​ത്ത​തി​നാ​ൽ തു​റ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.നി​തി​ന​യു​ടെ​യും അ​മ്മ ബി​ന്ദു​മോ​ളു​ടെ​യും ഫോ​ണു​ക​ളി​ലേ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രു​ന്നു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ​ന്ദേ​ശ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്.

ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി.​ശി​ൽ​പ, അ​ഡീ​ഷ​ന​ൽ എ​സ്പി സു​രേ​ഷ്കു​മാ​ർ, ഡി​വൈ​എ​സ്പി ഷാ​ജു ജോ​സ്, എ​സ്എ​ച്ച്ഒ​മാ​രാ​യ കെ.​പി. ടോം​സ​ണ്‍, ബാ​ബു സെ​ബാ​സ്റ്റ്യ​ൻ, എ​സ്ഐ​മാ​രാ​യ എം.​ഡി. അ​ഭി​ലാ​ഷ്, ഷാ​ജി സെ​ബാ​സ്റ്റ്യ​ൻ, ഷാ​ജി കു​ര്യാ​ക്കോ​സ്, എ​എ​സ്ഐ എ.​ടി ഷാ​ജി​മോ​ൻ, സൈ​ബ​ർ സെ​ൽ സി​ഐ എം.​ജെ.​അ​രു​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Top