ബിഹാർ: മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആരോപണവുമായി ആർജെഡി നേതാവ് രംഗത്ത്. നിതീഷ് കുമാർ മദ്യപാന വിഭാഗത്തിൽ പെടുന്ന കഞ്ചാവ് (ഗഞ്ച) വലിക്കുന്നുണ്ടെന്നും, സംസ്ഥാനത്ത് കഞ്ചാവ് വിൽപനയും ഉപഭോഗവും നിരോധിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം കഞ്ചാവിന്റെ ആസക്തി ഉപേക്ഷിക്കാത്തതെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) എം.എൽ.എ രാജ്വൻഷി മഹ്തോ ചോദിച്ചു.
ബിഹാറിൽ മദ്യനിരോധന നിയമം വിജയകരമായി നടപ്പിലാക്കുന്നതിനായി നിതീഷ് കുമാർ സത്യപ്രതിജ്ഞാ പ്രചാരണം ആരംഭിച്ച സമയത്താണ് മഹ്തോയുടെ പ്രസ്താവന. ഇതോടെ ബിഹാറിൽ രാഷ്ട്രീയ ചർച്ചകൾക്ക് വീണ്ടും ചൂടു പിടിക്കുകയാണ്. ബെഗുസരായ് ജില്ലയിലെ ചെറിയ ബരിയാർപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മഹ്തോ.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക