ആറ് മാസം 68 ചിത്രങ്ങള്‍ ഹിറ്റായത് ആറെണ്ണം; താരമയത് നിവിന്‍ പോളി

ആറ് മാസം 68 ചിത്രങ്ങള്‍ ഹിറ്റായത് ആറെണ്ണം; മമ്മൂട്ടിയും മോഹന്‍ലാലും അമ്പേ പരാജയപ്പെട്ടു: താരമയത് നിവിന്‍ പോളി 

LAL_MAMOTYഎല്ലാതവണയും പോലെ കോടികളുടെ നഷ്ടക്കണക്കുമായി മലയാള സിനമയുടെ ആറുമാസത്തെ കണക്കെടുപ്പ് ന്യൂജനറേഷന്‍ കാലത്തും കോടികള്‍ ഒന്നുമല്ലാതാകുന്നത് മലയാള സിനമയ്ക്ക് പതിവാണെന്ന് ഈ കണക്കെടുപ്പും തെളിയിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറുമാസം 68 സിനികള്‍, നേട്ടമുണ്ടാക്കിയത് ആറു സിനിമകള്‍. മലയാള സിനിമയുടെ 2015 ജനുവരി! മുതല്‍ ജൂണ്‍ അവസാനം വരെയുള്ള കണക്കെടുക്കുമ്പോള്‍ നഷ്ടം എത്ര കോടിയെന്ന ് പറയാന്‍ കഴിയില്ലെങ്കിലും സൂപ്പര്‍താരങ്ങളും മെഗാതാരങ്ങലും ഒന്നുമല്ലാതായ മാസങ്ങളാണ് കടന്നുപോയതെന്ന് പറയാം. ആകെ ബംബറും മെഗാബംബറും അടിച്ചത് നിവിന്‍ പോളി എന്ന യുവതാരത്തിന് മാത്രം. ബ്ലാംഗൂര്‍ ഡേയ്‌സും പ്രേമവും ഈ നടന്റെ ഭാവിതന്നെ മാറ്റി മറിച്ചു. നടന്‍ ശങ്കര്‍ സംവിധാനം ചെയ്ത സാന്‍ഡ് സിറ്റിയായിരുന്നു ആദ്യ റിലീസ്. പക്ഷെ ഈ ചിത്രം കണ്ടവര്‍ എത്രയാണെന്ന് ആര്‍ക്കുമറിയില്ല വന്നതും പോയതുമൊക്കെ വളരെ വേഗത്തിലായിരുന്നു. ഇത്തരത്തില്‍ നിരവധി ചിത്രങ്ങളാണ് നിമിഷ നേരം കൊണ്ട് അപ്രത്യമായത്.

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നീ സൂപ്പര്‍സ്റ്റാറുകളുടെ കാര്യം പരിതാപകരമായിരുന്നു വെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാലിന്റെ രണ്ടു ചിത്രങ്ങളെത്തി. ഇതില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും അല്‍പം നേട്ടമുണ്ടാക്കിയപ്പോള്‍ ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈല വന്‍ പരാജയമായിപ്പോയി. എന്നാല്‍ മമ്മൂട്ടിയുടെ സ്ഥിതി അതിലും ഭേദമായിരുന്നു. ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ഫയര്‍മാന്‍, സിദ്ദീഖിന്റെ ഭാസ്‌കര്‍ ദ് റാസ്‌കല്‍ എന്നിവ തരക്കേടില്ലാത്ത ജയം നേടി.

മര്യാദ രാമനായിരുന്നു ദിലീപിന്റെ ചിത്രം. തെലുങ്കിലെ ഹിറ്റ് ചിത്രത്തിന്രെ കഥ മലയാളത്തിലേക്കു കൊണ്ടുവന്നപ്പോഴുള്ള എല്ലാ രസക്കേടുമുള്ളൊരു ചിത്രമായിരുന്നു ഇത്. അത് ദിലീപിന്റെ ജനപ്രീതിക്കു ദോഷമാകുകയും ചെയ്തു. എന്നാല്‍ സിദ്ധാര്‍ഥ് ഭരതന്‍ ഒരുക്കിയ ചന്ദ്രേട്ടന്‍ എവിടെയാ ഒരു തിരിച്ചുവരവായിരുന്നു. ചിത്രം സാന്പത്തികമായി വിജയിക്കുകയും ചെയ്തു.

ഫഹദിനെ മറിയം മുക്ക് മുതലുള്ള ചിത്രങ്ങള്‍ നഷ്ടത്തിലായി അതേ ഗതി തന്നെയായിരുന്നു നടന്‍ ജയസൂര്യക്കംു ് ഒരു ഭീകര ജീവിയല്ല, കുമ്പസാരം, ലൂക്കാചുപ്പി എന്നീ മൂന്നു റിലീസുകളാണ് ജയസൂര്യയ്ക്കുണ്ടായിരുന്നത്. മൂന്നും വന്‍ തകര്‍ച്ചയായി പോയി. അതേപോലെ ആസിഫ് അലി നായകനായ രണ്ടു ചിത്രങ്ങളെത്തി. യൂ ടൂബ്രൂട്ടസ്, നിര്‍ണായകം. രൂപേഷ് പീതാംബരന്റെതായിരുന്നു യൂ ടൂ ബ്രൂട്ടസ് അതും ക്ലിക്കാകാതെ പോയി കൊട്ടിഘോഷിച്ചെത്തിയ നിര്‍ണായകവും വി കെ പ്രകാശിന്റെ നിര്‍ണായകവും പ്രേക്ഷകര്‍ കയ്യൊഴിഞ്ഞു. മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 , ശ്യാമപ്രസാദിന്റെ ഇവിടെ എന്നിവയായിരുന്നു പൃഥ്വിരാജിന്റേതായി റിലീസ് ചെയ്ത ചിത്രങ്ങള്‍. നല്ലൊരു ചിത്രമായിരുന്നെങ്കിലും പ്രതീക്ഷിച്ച വിജയം നേടിയില്ല.

നേട്ടമുണ്ടാക്കിയ ഏക നടന്‍ നിവിന്‍പോളിയായിരുന്നു. നിവിന്‍പോളിയുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നമാസങ്ങളായിരുന്നു കഴിഞ്ഞുപോയത്. ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത്!ത് രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയായിരുന്നു. നിവിന്‍പോളിയുടെ സാന്നിധ്യം മാത്രമുള്ളൊരു ചിത്രമായിരുന്നു അത്. നായികയായ അമലാപോളിന്റെതായിരുന്നു ചിത്രം. ചിത്രം സാന്പത്തികമായി വിജയിക്കുകയും കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്നെത്തിയ ഒരു വടക്കന്‍ സെല്‍ഫി നിവിന്‍ എന്ന നടനെ ആകെ മാറ്റിമറിച്ചു. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹൈലൈറ്റ് വിനീത് ശ്രീനിവാസന്റെ തിരക്കഥയായിരുന്നു. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എത്തിയതോടെ നിവിന്‍ കോടികളുടെ കണക്കിലേക്കുയര്‍ന്നു. പ്രതിഫലം എത്ര കോടി ചോദിച്ചാലും കൊടുക്കാന്‍ നിര്‍മാതാക്കള്‍ തയാറായി നില്‍ക്കുന്ന സ്ഥിതിയിലേക്കു വളര്‍ന്നു. ഇപ്പോഴും തിയറ്ററില്‍ തകര്‍ത്തോടുകയാണ് പ്രേമം. ഈ ചിത്രത്തിനൊപ്പം റിലീസ് ചെയ്ത ഇവിടെ തിയറ്ററില്‍ പരാജയപ്പെട്ടപ്പോള്‍ ആ ക്ഷീണം നിവി!ന്‍പോളിയെ ബാധിച്ചില്ല. നിരവധി സംവിധായകരും നിര്‍മാതാക്കളും നായകരും നായികമാരുമായി പേരോര്‍മയില്ലാത്തെ നിരവധി ചിത്രങ്ങല്‍ തിയ്യേറ്ററുകളില്‍ വന്നും ചിത്ര ചിത്രങ്ങല്‍ കലാ മൂല്യമുള്ളവയായിരുന്നെങ്കിലും നിര്‍ഭാഗ്യം കൊണ്ട് പ്രേക്ഷകര്‍ക്ക് മുന്നില്ലെത്തിയില്ല…

Top