മണിരത്‌നത്തിന്റെ ചിത്രത്തില്‍ കാര്‍ത്തിയും സായി പല്ലവിയും; പൈലറ്റിന്റെ കാമുികിയായ ഡോക്ടറായി മലര്‍ എത്തുന്നു

മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ കാര്‍ത്തിയും പ്രേമം ഫെയിം സായി പല്ലവിയും നായികാ നായകന്മാരാകുന്നു. മണിരത്‌നം ചിത്രത്തില്‍ പല നടീ നടന്മാരുടെ പേരുകള്‍ പറഞ്ഞ് കേട്ടെങ്കിലും ഇപ്പോള്‍ കാര്‍ത്തിയെയും മലയാളത്തിന്റെ സ്വന്തം മലരുമാണ് ചിത്രത്തില്‍ ഒന്നിക്കുന്നതെന്നാണ് സൂചന.

ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഒരു റൊമാന്റിക്ക് ഡ്രാമയായ ചിത്രത്തില്‍ പൈലറ്റായി ജോലി ചെയ്യുന്ന ഒരു എന്‍.ആര്‍.ഐയാണ് ചിത്രത്തില്‍ കാര്‍ത്തി.കരിയറില്‍ ആദ്യമായാണ് ഒരു പൈലറ്റിന്റെ വേഷത്തില്‍ കാര്‍ത്തി അഭിനയിക്കുന്നത്. അയാള്‍ ഇന്ത്യയിലേക്ക് നടത്തുന്ന ഒരു യാത്രക്കിടയില്‍ ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നതാണ് ചിത്രത്തിന്റെ കഥ. കൂടാതെ ചിത്രത്തില്‍ ഒരു ഡോക്ടറായാണ് സായി പല്ലവി അഭിനയിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും.പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതിനു മുമ്പ് തമിഴ് പിരീഡ്ഫാന്റസി ചിത്രമായ കശ്‌മോരയുടെ ചിത്രീകരണം കാര്‍ത്തിക്ക് പൂര്‍ത്തിയാക്കണം. ഈ ചിത്രത്തിനായി താരം തന്റെ മുടി വെട്ടിയിരുന്നു. മണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാനായി മുടി വളരാന്‍ മൂന്നുമാസത്തോളം കാര്‍ത്തിക്ക് കാത്തിരിക്കേണ്ടി വരും എന്നാണ് അറിയുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം എ.ആര്‍.റഹ്മാനാണ്. ഛായാഗ്രഹണം രവിവര്‍മ്മന്‍.തമിഴ്‌തെലുങ്കു ഭാഷകളിലായി റിലീസ് ചെയ്യുന്ന തോഴാ എന്ന ചിത്രത്തിന്റെ പ്രോമോഷന്‍ തിരക്കിലാണ് കാര്‍ത്തി ഇപ്പോള്‍.

Top