പ്രേമം എത്തും മുന്‍പേ ആനി പ്രണയിച്ചില്ലേ ജോര്‍ജിനും പ്രേമിക്കാം !

premam-annie_mazhayethum_munpeമഴയെത്തും മുന്‍പേ എന്ന കമല്‍ ചിത്രത്തില്‍ മുഴുവന്‍ പ്രണയം അല്ലായിരുന്നോ? അതിലെ ആനി പ്രണയിച്ചില്ലേ ?പിന്നെ പ്രേമത്തിലെ ജോര്‍ജ് പ്രണയിച്ചതിനെ എന്തിനു വിമര്‍ശിക്കുന്നു.ഉരുളക്ക് ഉപ്പേരി പോലെ സംവിധായകന്‍ കമലിനോട് മറുചോദ്യം !.. പ്രേമം സിനിമ തെറ്റായ സന്ദേശം നല്‍കുന്നുവെന്ന സംവിധായകന്‍ കമലിന്‍റെ പ്രസ്താവന വിവാദമാകുന്നു. കമലിനെതിരെ രൂക്ഷമായ പ്രതികരണവുമായി നിരവധി ആളുകള്‍ രംഗത്തെത്തി കഴിഞ്ഞു.
prem_kamlപ്രേമം സിനിമ ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും, അധ്യാപികയെ പ്രണയിക്കുന്നതും ക്ലാസില്‍ ഇരുന്ന മദ്യപിക്കുന്നതും വിദ്യാര്‍ത്ഥികളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും കമല്‍ പറഞ്ഞു. എന്നാല്‍ മമ്മൂട്ടി, ആനി, ശോഭന, ശ്രീനിവാസന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പെ എന്ന സിനിമയും പ്രേമം സിനിമയുടെ പ്രമേയവുമായി സാദൃശ്യമില്ലേ എന്നാണ് ചിലരുടെ വാദം.

mazhayethum munpeമഴ എത്തും മുന്‍പെയില്‍ വിദ്യാര്‍ത്ഥിനിക്ക് അധ്യാപകനെ പ്രേമിക്കാം , അതേ സിനിമയില്‍ തന്നെ അധ്യാപകന്‍ ക്ലാസില്‍ വരുമ്പോള്‍ പടക്കം പൊട്ടിച്ച് വരവേല്‍ക്കാം . അന്നത്തെ കുട്ടികള്‍ അതൊന്നും കണ്ട് വഴിപിഴച്ച് പോകില്ലായിരുന്നു. പിന്നെ എന്തുകൊണ്ടാണ് പ്രേമം സിനിമയെമാത്രം കമല്‍ ആക്ഷേപിക്കുന്നതെന്നും ഇവര്‍ചോദിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രേമം സിനിമ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് സംവിധായകന്‍ കമലിന്റെ നിലപാട്. ക്ലാസ് മുറിയില്‍ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കും. വ്യാജസിഡി പുറത്താകുന്നത് ആദ്യ സംഭവമല്ല. സംഭവത്തില്‍ അനാവശ്യ വിവാദമുണ്ടാക്കിയെന്നും കമല്‍ പറഞ്ഞു. പ്രേമം സിനിമയ്ക്കനുകൂലമായ പ്രചാരണങ്ങളെ എതിര്‍ത്താണ് സിനിമയിലെ സന്ദേശത്തെ കുറിച്ച് കമല്‍ നിലപാട് വ്യക്തമാക്കിയത്. പ്രേമത്തെ കുറിച്ച് സിനിമാ ബുദ്ധീജിവികള്‍ക്കിടിയിലും ഇത്തരത്തില്‍ വ്യത്യസ്ഥമായ നിലപാടാണ് ഉള്ളത്.നേരത്തെ ഈ ചിത്രത്തെ നിശിതമായി വിമര്‍ശിച്ച് ഗായകന്‍ വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. പ്രേമം സിനിമ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് സംവിധായകന്‍ കമലിന്റെ നിലപാട്

Top