പാവപ്പെട്ടവനും പണക്കാരനും രണ്ടു ചികിത്സ കൊടുക്കരുത്…ഞാന്‍ ഡോക്ടറാവണമെന്ന വാപ്പാടെ ആഗ്രഹം സാധിക്കാതെ പോയത് പ്രീഡിഗ്രിക്ക് തോറ്റത് കൊണ്ടും സിനിമാ മോഹം കൊണ്ടും .മെഗാസ്റ്റാർ മമ്മൂക്ക നടത്തിയ ഏറ്റവും മികച്ച പ്രസംഗം

കൊച്ചി: ഞാന്‍ ഡോക്ടറാവണമെന്ന വാപ്പാടെ ആഗ്രഹം സാധിക്കാതെ പോയത് പ്രീഡിഗ്രിക്ക് തോറ്റത് കൊണ്ടും സിനിമാ മോഹം കൊണ്ടുമാണെന്ന് മെഗാ സ്റ്റാർ നടൻ മമ്മൂട്ടി .എന്നെ ഡോക്ടര്‍ ആക്കണം എന്ന് അതിയായി ആഗ്രഹിച്ച എന്റെ പിതാവിനെ ആണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത് എന്ന് പറഞ്ഞാണ് മമ്മുട്ടി പ്രസംഗം ആരംഭിച്ചത്. എനിക്ക് അങ്ങനെ വല്യ ആഗ്രഹം ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ഞാന്‍ പഠിച്ചില്ല. ഡോക്ടര്‍ ആക്കാന്‍ വാപ്പ എന്നെ സെക്കന്‍ഡ് ഗ്രൂപ്പ് എടുത്ത് തേവര കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ത്തു. എന്നെ പഠിപ്പിച്ച തോമസ് മാഷ് ഈ സദസ്സില്‍ ഉണ്ട്. മലയാളം ഒഴിച്ചുള്ള എല്ലാ വിഷയവും ഇഗ്‌ളീഷില്‍ ആയിരുന്നു അന്ന് പഠിപ്പിച്ചിരുന്നത്. പ്രീഡിഗ്രിക്ക് തോറ്റത് കൊണ്ടും സിനിമാ മോഹം കൊണ്ടും എന്നെ ഡോക്ടറാക്കണം എന്ന വാപ്പാടെ മോഹം സാധിപ്പിച്ചു കൊടുക്കാനായില്ല വികാര നിര്‍ഭരമായ മമ്മുട്ടിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. കേരളത്തിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ബിരുദ ദാന ചടങ്ങില്‍ ആയിരുന്നു മമ്മുട്ടി ഇങ്ങനെ പറഞ്ഞത്.

അന്‍പത് ശതമാനം മാത്രം മാര്‍ക്ക് വാങ്ങി പാസ്സായ എനിക്ക് ഇഗ്‌ളീഷ് കേട്ടാല്‍ മനസ്സിലാവാനോ പറയാനോ പഠിക്കാനോ ഉള്ള പരിജ്ഞാനം ഉണ്ടായിരുന്നില്ല. പിതാവിനെ നിരാശപ്പെടുത്തി കൊണ്ട് ആ കൊല്ലം ഞാന്‍ പ്രീഡിഗ്രിക്ക് മാന്യമായി തോറ്റു. പിന്നെ ഒരിക്കലും എനിക്ക് ഡോക്ടര്‍ ആവാന്‍ ഒരു അവസരം ഉണ്ടാവും എന്ന് കരുതിയില്ല. പക്ഷെ അഭിമാനത്തോടെ സന്തോഷത്തോടെ പറയാന്‍ പറ്റും. ഇപ്പൊ ഞാന്‍ രണ്ടു ഡോക്ടര്‍ ആണ്. കേരള യൂണിവേഴ്‌സിറ്റിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും എന്നെ ഡോക്ടര്‍ ആയി അംഗീകരിച്ചു. പക്ഷെ ചികിത്സിക്കാനുള്ള ഡോക്ടര്‍ അല്ല അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ മേഖലയില്‍ എന്നെ ശ്ലാഘിച്ചു കൊണ്ട് പുരസ്‌കാരം പോലെ ഒരു ഹോണററി ഡോക്ടറേറ്റ്. വളരെ സന്തോഷം ഉണ്ട് കറുത്ത ഗൗണ്‍ ഒകെ ഇട്ട് ഉഷാര്‍ ആയി യഥാര്‍ത്ഥ ഡോക്ടര്‍മാര്‍ ഇരിക്കുന്നത് കാണുമ്പോള്‍. ഞാനും കറുത്ത ഗൗണ്‍ ഒക്കെ ഇട്ടിട്ടുണ്ട് ഡോക്ടര്‍ മാരുടേതല്ല വക്കീലിന്റെ മമ്മുട്ടിയുടെ പ്രസംഗം തുടര്‍ന്നു. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖ സദസ്സില്‍ ആയിരുന്നു മമ്മുട്ടിയുടെ മനോഹരമായ പ്രസംഗം. വളരെ പ്രസക്തവും പ്രൗഢവുമായ പ്രസംഗം എന്നാണു സദസ്സ് മുഴുവന്‍ സാക്ഷ്യപ്പെടുത്തുന്നത്.
അദ്ദേഹം തുടര്‍ന്നു , ‘ആദ്യം നല്ല മനുഷ്യര്‍ ആകുക, അതിനു ശേഷം നല്ല ഡോക്ടര്‍ ആവാം, നല്ല മനുഷ്യനെ നല്ല ഡോക്ടറാവാന്‍ സാധിക്കൂ. മമ്മുട്ടിയുടെ പ്രസംഗം ഹര്‍ഷാരവത്തോടെ ആണ് സദസ്സ് ഏറ്റെടുത്തത്. സേവനം ജോലിയല്ല ഒരു വികാരം ആണ് മമ്മുട്ടി ഓര്‍മ്മിപ്പിച്ചു. നമ്മള്‍ പഠിച്ചത് ആണ് നമ്മള്‍ പ്രയോഗിക്കുന്നത്. എനിക്ക് രോഗത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ്, അതിന്റെ ചികിത്സാ രീതികളും പ്രതിവിധികളും പരിഹാരങ്ങളും അറിയാത്തത് കൊണ്ടാണ് ഇതിനെ പറ്റി അറിയുന്ന നിങ്ങളുടെ അടുത്തേക്ക് വരുന്നത്. അപ്പോള്‍ എന്നെ സമാധാനിപ്പിക്കുക, ആശ്വസിപ്പിക്കുക, ചികിത്സിക്കുക. അതിലുപരി മനുഷ്യനെ സ്‌നേഹിക്കുമ്പോഴും തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് ഈ പഠനം നമുക്ക് പ്രയോജനപ്പെടുക.

രോഗങ്ങള്‍ക്കാണ് ചികിത്സിക്കേണ്ടത്. രോഗങ്ങള്‍ ഉണ്ടായാല്‍ മാത്രമാവണം ചികിത്സ. രോഗങ്ങള്‍ വരാതിരിക്കാനുള്ള ചികിത്സയെ പറ്റിയും നമ്മള്‍ അറിയണം. എന്റെ ആഗ്രഹം രോഗങ്ങള്‍ വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ രോഗങ്ങള്‍ വരാതിരിക്കാനുള്ള ചികിതാ നമ്മുടെ സമൂഹത്തില്‍ വേണം എന്നാണ് .

പാവപ്പെട്ടവനും പണക്കാരനും രണ്ടു ചികിത്സ കൊടുക്കരുത്. പാവപ്പെട്ടവന് പ്രത്യേക രോഗം, പണക്കാരന് പ്രത്യേക രോഗം എന്നിങ്ങനെയുള്ള തരം തിരിവുകള്‍ പാടില്ല. പണക്കാരന് കൂടുതല്‍ ചികില്‍സ, പാവപ്പെട്ടവന് കുറഞ്ഞ ചികിത്സ കൊടുക്കുക എന്നൊന്ന് ഉണ്ടാവരുത്. രോഗി എന്ന കാഴ്ചപ്പാട് മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ എന്നും മമ്മുട്ടി അഭിപ്രായപ്പെട്ടു.

Top