മലബാര്‍ സിമന്റ്‌സ് അഴിമതി; മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ കുടുങ്ങുമോ?

5_w

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി അന്വേഷണത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വി.എം.രാധാകൃഷ്ണന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുകയാണെന്നാണ് കോടതി വ്യക്തമാക്കിയത്.

അഴിമതിക്കേസില്‍ ഒരാഴ്ചയ്ക്കകം കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. മലബാര്‍ സിമന്റ്്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നിരവധി പുറത്തുവന്നതാണ്. മാധ്യമ വാര്‍ത്തകള്‍ അന്വേഷണ ഏജന്‍സികള്‍ കാണുന്നില്ലേ എന്നും ജസ്റ്റിസ് ബി.കെമാല്‍പാഷ ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീമിനു മലബാര്‍ സിമന്റ്‌സിലെ അഴിമതികളിലും ക്രമക്കേടുകളിലും വ്യക്തമായ പങ്കെന്ന വെളിപ്പെടുത്തലുമായി മലബാര്‍ സിമന്റ്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി രംഗത്തെത്തിയിരുന്നു. മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ടവരാണു വി.എം. രാധാകൃഷ്ണന്‍, എം. സുന്ദരമൂര്‍ത്തി, പി. സൂര്യനാരായണന്‍ എന്നിവര്‍.

Top