അഹങ്കാരം കൈവിടാതെ എം.വി.ഗോവിന്ദൻ ! ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പരിശോധിച്ചിട്ട് മതി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തന്നെ, പുനഃപരിശോധനയില്ല. പാർട്ടിക്കുള്ളിലെ വിമർശനങ്ങൾ തള്ളി -എം വി ഗോവിന്ദന്‍

ന്യൂഡല്‍ഹി: തൊട്ടു തുന്നം പാടിയിട്ടും അഹങ്കാരം കൈവിടാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ പുനഃപരിശോധനയില്ലെന്നും സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റേയും ഏകകണ്ഠമായ തീരുമാനം ആണ്. പിബിയുടെ അംഗീകാരം വാങ്ങിയതാണ്. ഇനി പുനഃപരിശോധന ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം നൽകുന്നത് പാർട്ടി സംസ്ഥാന നേതൃത്വം പരിശോധിച്ചിട്ട് മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബിനീഷ് കോടിയേരിക്ക് അംഗത്വം നൽകാത്തത് സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടിയായാണ് ഗോവിന്ദൻെറ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിനീഷിന് അംഗത്വം നൽകണമെന്ന് പറയുന്നവർ ഫലം വന്നശേഷം അദ്ദേഹമിട്ട കുറിപ്പ് ശ്രദ്ധിച്ചിരുന്നോ. അതുകൂടിയെല്ലാം നോക്കിയിട്ട് വേണം അംഗത്വംനൽകണമെന്ന് ആവശ്യപ്പെടാനെന്നും ഗോവിന്ദൻ
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശിച്ചു. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതില്‍ പുനഃപരിശോധനയില്ലെന്ന് എം.വി.ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പി.ബിയുടെ അംഗീകാരം വാങ്ങിയിരുന്നതായും പാര്‍ട്ടി യോഗങ്ങളില്‍ വിമര്‍ശനമെന്നത് മാധ്യമസൃഷ്ടിയെന്നും ഗോവിന്ദന്‍ പറഞ്ഞു. സെക്രട്ടറിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് ഞങ്ങളെയല്ലാതെ പിന്നെ ആരെ വിമര്‍ശിക്കാനെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. അതേസമയം, തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഇന്നുമുതൽ താഴെത്തട്ടിലേക്ക് സിപിഐഎം. ഏരിയ കമ്മിറ്റിയിൽ ഉള്ള വിലയിരുത്തൽ ആണ് ഇന്ന് ആരംഭിക്കുന്നത്.

Top