മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ലഭിക്കാത്ത നേട്ടം നിവിന്‍ പോളിക്ക്; തമിഴ് പടത്തില്‍ നായകനാകാന്‍ ലഭിക്കുന്നത് ഞെട്ടിക്കുന്ന പ്രതിഫലം

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പമെത്തുന്ന യുവ താരമാണ് നിവിന്‍ പോളി. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള ഈ നടന് കോളിവുഡില്‍ ലഭിക്കുന്ന പ്രതിഫലം കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. പ്രേമത്തിന്റെ വന്‍ വിജയമാണ് തമിഴ് നാട്ടിന്‍ നിവിന്‍ പോളിയെ സൂപ്പര്‍താരമാക്കി മാറ്റിയത്. ഒരു മലയാള സിനിമ 250 ദിവസം പിന്നിടുന്നത് കോളിവുഡില്‍ ആദ്യമായിരുന്നു. പ്രേമം ഇപ്പോഴും തമിഴ്‌നാട്ടിലെ തിയ്യേറ്ററുകളില്‍ ഓടുന്നുണ്ട്. ആ ജനപ്രീതിയാണ് ഞെട്ടിക്കുന്ന പ്രതിഫലം വാങ്ങുന്ന താരമായി നിവിന്‍ പോളിയെ ഉയര്‍ത്തിയത്.

മലയാളത്തിന് പുറമെ തമിഴില്‍ നേരം എന്ന ഒറ്റ ചിത്രത്തിലാണ് നിവിന്‍ പോളി അഭിനയിച്ചിട്ടുള്ളൂ. എങ്കിലും തമിഴകത്ത് നിവിന്‍ പോളിക്ക് ആരാധകര്‍ കുറച്ചൊന്നുമല്ല. തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ നിവിന്‍ പോളി വാങ്ങുന്ന പ്രതിഫലം തന്നെയാണ് ആ നേട്ടം. ആറ് കോടിയാണത്രേ ചിത്രത്തില്‍ അഭിനയിക്കുന്നതിന് തമിഴകം നിവിന്‍ പോളിക്ക് നല്‍കുന്നത്. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് പോലും ലഭിക്കാത്ത നേട്ടമാണ് ഇപ്പോള്‍ നിവിന്‍ പോളിയെ തേടി എത്തിയിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top