ട്രോളന്മാര്‍ക്ക് ഭീഷണിയായി അജു വര്‍ഗീസ്; നിവിന്‍ പോളിക്കും രക്ഷയില്ല

അജു വര്‍ഗീസ് സക്രീനില്‍ എല്ലാവരെയും ചിരിപ്പിക്കുന്ന താരമാണ്. എല്ലാവര്‍ക്കും താരത്തെ ഇഷ്ടവുമാണ്. സോഷ്യല്‍ മീഡിയയില്‍ കുറിക്കുകൊള്ളുന്ന തരത്തില്‍ സംസാരിക്കുന്ന അജു കൂട്ടുകാരെ ട്രോളാറുമുണ്ട്. ഏറ്റവുമൊടുവില്‍ അജുവിന്റെ ട്രോളാക്രമണത്തിന് ഇരയായത് നിവിന്‍ പോളിയാണ്. നിവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ‘കായംകുളം കൊച്ചുണ്ണി’യുടെ ചിത്രീകരണത്തിനിടെയുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്താണ് അജു നിവിനെ ട്രോളിയിരിക്കുന്നത്.

കയറുകൊണ്ട് കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയില്‍ മൊബൈല്‍ ഫോണില്‍ നോക്കുന്ന നിവിന്റെ ചിത്രമാണ് അജു ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ഗൂഗിള്‍ നോക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കൊച്ചുണ്ണി’ എന്നായിരുന്നു ചിത്രത്തിന് നല്‍കിയ കുറിപ്പ്. ഫോട്ടോ ഇപ്പോള്‍ വൈറലാണ്. ഫോട്ടോയെക്കാള്‍ ഏവര്‍ക്കുമിഷ്ടപ്പെട്ടത് ആ കുറിപ്പും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top