സയീദ്‌നെ സംരക്ഷിക്കും ;അമേരിക്കയെ വെല്ലുവിളിച്ച് നിലപാട് വ്യക്തമാക്കി പാക്കിസ്ഥാന്‍

ശാലിനി (ഹെറാൾഡ് സ്പെഷ്യൽ )
ഇസ്ലാമാബാദ്: അമേരിക്കയല്ല ആര് എന്ത് തന്നെ ചെയ്താലും പറഞ്ഞാലും ഭീകരവാദി നേതാവ് ഹഫീസ് സയീദ്‌നെ കൈവിടില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. ഹഫീസ് സയീദ്‌ നെതിരെ കേസുകള്‍ ഒന്നുമില്ലെന്നും നടപടികള്‍ ഉണ്ടാകില്ല എന്നുമാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ശഹീദ് കഹാന്‍ അബ്ബാസി അറിയിച്ചത്. മുംബൈ ഭീകരാക്രമണക്കെസിന്റെ മുഖ്യ സൂത്രധാരനാണ് ഹഫീസ് സയീദ്‌ . ഇയാളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ പാക്കിസ്ഥാന്‍ സഹായിക്കണമെന്ന് പലപ്പോഴായി ഇന്ത്യ ആവശ്യപ്പെട്ടിരുന്നതാണ്. ഇയാളുടെ തലയ്ക്കു അന്ന് അമേരിക്ക കോടിക്കണക്കിനു ഡോളര്‍ വില നിശ്ചയിക്കുകയും ചെയ്തു. അപ്പോഴും പാക്കിസ്ഥാന്‍ മൌനം പൂണ്ടു. അടുത്തിടെ സയീദ്‌ സംഘടിപ്പിച്ച ഇന്ത്യ വിരുദ്ധ റാലിയില്‍ പാക്കിസ്ഥാനിലെ പാലസ്തീന്‍ സ്ഥാനപതി പങ്കെടുത്ത് ഇന്ത്യ വിരുദ്ധ പ്രസംഗം നടത്തിയതില്‍ ഇന്ത്യ അല്പം നിലപാട് കടുപ്പിച്ചു.

പിന്നാലെ അമേരിക്ക പാക്കിസ്ഥാന്റെ മുഖമുദ്ര ചതിയും വഞ്ചനയുമാണ് എന്ന് വ്യക്തമാക്കി രംഗത്തെത്തി. വിഡ്ഢികള്‍ ആക്കപ്പെടാന്‍ 15 വര്‍ഷത്തോളം അമേരിക്ക കോടിക്കണക്കിനു രൂപയാണ് ചെലവഴ്ചത്. പാക്കിസ്ഥാനില്‍ നിന്ന് അമേരിക്കക്ക് യാതൊരു നേട്ടവും ഉണ്ടായിട്ടില്ല എന്ന് ട്രംപ് തുറന്നടിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യമൊന്നു വിരണ്ട പാക്കിസ്ഥാന്‍ സയീദ്‌ന്‍റെ അടക്കം 72 ഭീകര സംഘടനകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഏറെ വൈകാതെ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയും പ്രതിരോധമന്ത്രിയും അമേരിക്കയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തി. അമേരിക്ക ഇതുവരെ ചെലവാക്കിയ പണത്തിന്റെ അണ പൈസ കണക്ക് കാണിക്കാം എന്നായി അവര്‍. കൂടാതെ അമേരിക്ക എന്ത് പറഞ്ഞാലും ചെയ്താലും തങ്ങള്‍ക്കൊന്നും ഇല്ലെന്നും ചൈനക്ക് തുറമുഖങ്ങളും വിമാന താവളങ്ങളും നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കും എന്നും അവര്‍ പറഞ്ഞു.

“ഹഫീസ് സയീദ്‌ നെതിരെ പാക്കിസ്ഥാനില്‍ കേസൊന്നും ഇല്ല.കേസ് ഉണ്ടെങ്കില്‍ അല്ലെ നടപടി എടുക്കാന്‍ പറ്റൂ” എന്നായിരുന്നു അബ്ബസിയുടെ മറുപടി. ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട ലഷ്കറെ തോയിബ സ്ഥാപകന്‍ ഹഫീസ് സയീദ്‌ നെതിരെ നടപടി വേണമെന്ന് ഇന്ത്യയും അമേരിക്കയും സമ്മര്‍ദ്ദം ചെലുതിയിട്ടും എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. ഇന്ത്യയുമായുള്ള യുദ്ധ സാധ്യത പാകിസ്താന്‍ തല്ലിയില്ല. എന്തായാലും പാക്കിസ്ഥാന്‍ ഏകപക്ഷീയമായി യുദ്ധതിനോരുങ്ങില്ല എന്ന് മാത്രം അബ്ബാസി പറഞ്ഞു.

സയീദ്‌നെതിരായി സ്വീകരിച്ച നടപടികളെ കുറിച്ചുള്ള ചോദ്യത്തിന് പാക്ക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ മൌനം പൂണ്ടു. പാക്കിസ്ഥാന്‍ രാജ്യാന്തര ഉപരോധം ഗൌരവമായാണ് കാണുന്നത്. നിരോധന പട്ടികയില്‍ പെടുന്ന എല്ലാവര്ക്കും എതിരെ പാക്കിസ്ഥാന്‍ നടപടി എടുത്തു എന്ന് ഫൈസല്‍ മറുപടി നല്‍കി. ആഗോള ഭീകരനായ സയീദ്‌ നെതിരെ പക്ഷെ എന്ത് നടപടി എടുത്തു എന്നത് അദ്ദേഹം വ്യക്തമാക്കാന്‍ വിസമ്മതിച്ചു. അതിനിടെ അടുത്ത് നടക്കുന്ന പാക്കിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പില്‍ സയീദ്‌ മത്സരിക്കുന്നു എന്ന വാര്‍ത്തകളും സജീവമാണ്.

1995 ല്‍ ബ്രിട്ടനില്‍ എത്തി മുസ്ലീങ്ങളോട് ജിഹാദില്‍ ചേരാന്‍ സയീദ്‌ ആഹ്വാനം ചെയ്തിരുന്നു എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1995 ല്‍ ബ്രിട്ടനിലെ പള്ളികളില്‍ സയീദ്‌ സന്ദര്‍ശനം നടത്തിയിരുന്നു ഭീകര സംഘടനയായ ലഷ്കറെ തോയിബ അന്ന് പ്രസിദ്ധീകരിച്ച മാസികയില്‍ ഇക്കാര്യം ഉണ്ടായിരുന്നു എന്നുമാണ് ബിബിസിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇങ്ങനെ യാതൊന്നും അറിയില്ല എന്ന നിലപാടായിരുന്നു ഫൈസലിന്റെത് . ലഷ്കറെ തോയിബയെ നിരോധിച്ചപ്പോള്‍ ജമാ അത്ത് ഉദ്ദവ എന്ന പുതിയ സംഘടനയുമായാണ് സയീദ്‌ രംഗപ്രവേശനം ചെയ്യുന്നത്.

Top