താലിമാലയും വസ്ത്രവും വരെ അഴിപ്പിച്ചു: കുല്‍ഭൂഷണ്‍ യാദവിന്റെ ഭാര്യയെയും അമ്മയെയും അപമാനിച്ച് പാകിസ്ഥാന്‍; മാതൃഭാഷ സംസാരിക്കുന്നത് വിലക്കി

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ യാദവിനെ സന്ദര്‍ശിക്കാന്‍ എത്തിയ ഭാര്യയെയും അമ്മയെയും പാകിസ്ഥാന്‍ അപമാനിച്ചതായി ഇന്ത്യ. സുരക്ഷയുടെ പേരില്‍ ഭാര്യയുടെ കെട്ടുതാലി വരെ അഴിച്ച് പരിശോധന നടത്തി. രണ്ട് രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണയെ തകര്‍ക്കുകയാണ് പാകിസ്ഥാന്‍ ചെയ്തതെന്ന് ഇന്ത്യ ആരോപിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയവരെയാണ് അപമാനിച്ചത്.

കുല്‍ഭൂഷണുമായി മാതൃഭാഷയില്‍ സംസാരിക്കാന്‍ അമ്മയെയും ഭാര്യയെയും അധികൃതര്‍ അനുവദിച്ചില്ല. സന്ദര്‍ശനത്തിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ കുല്‍ഭൂഷണിന്റെ ഭാര്യ ചേതനും അമ്മ അവന്തിയുടെയും വസ്ത്രം നിര്‍ബന്ധപൂര്‍വ്വം മാറ്റി പരിശോധിച്ചു. ചേതന്റെ താലിമാല, വളകള്‍ തുടങ്ങിയവ അടക്കമുള്ള ആഭരണങ്ങള്‍ അഴിപ്പിച്ചു. ചെരിപ്പ് ധരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാകിസ്ഥാന്‍ അധികൃതരുടെ സമ്മര്‍ദ്ദത്തിനും പീഡനത്തിനും വഴങ്ങിയാണ് കുല്‍ഭൂഷണ്‍ പാകിസ്താന്റെ നുണപ്രചരണങ്ങള്‍ ഏറ്റുപറഞ്ഞത്. കാഴ്ചയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ആശങ്കയുണര്‍ത്തുന്നതാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിച്ച ശേഷം പാകിസ്താനില്‍നിന്ന് മടങ്ങിയെത്തിയ അമ്മയും ഭാര്യയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിച്ചിരുന്നു.

പാകിസ്താന്റെ വിദേശകാര്യ മന്ത്രാലയ ഓഫീസില്‍ വെച്ചാണ് കുല്‍ഭൂഷണ്‍ ജാദവിനെ അമ്മയും ഭാര്യയും സന്ദര്‍ശിച്ചത്. 40 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിങ്ങും പങ്കെടുത്തിരുന്നു.

Top