പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ കാര്‍ ബോംബ് സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്; മരണസംഖ്യ ഉയരാന്‍ സാധ്യത

ഇസ്ലാമബാദ്: പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ കാര്‍ ബോംബ് സ്‌ഫോടനം. 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 20 ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ന് ഉച്ചയോടെ ഇസ്ലാമാബാദിലെ ജി-11 സെക്ടറിലെ ജുഡീഷ്യല്‍ കോംപ്ലക്സിലാണ് സ്‌ഫോടനമുണ്ടായത്. കോടതി പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തെഹ്രരിക്കെ താലിബാന്‍ പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പാക് മാദ്ധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

Top