വെടിനിർത്തൽ ലംഘിച്ച പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി സൈന്യം..!! ഭീകരരുടെ നാല് ലോഞ്ച് പാഡുകള്‍ തകര്‍ത്തു

ശ്രീനഗർ: പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 5 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഭീകരരുടെ നാല് ലോഞ്ച് പാഡുകള്‍ തകര്‍ത്തതായുമുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.

ഇന്ന് രാവിലെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നത്.  കരസേന വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. പാകിസ്ഥാൻ അധീന കാശ്മീരിലെ തൻഘാർ സെക്ടറിൽ പാകിസ്ഥാൻ ആക്രമണം നടത്തിയത്. തൻഘാറിൽ വച്ച് തന്നെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ തിരിച്ചടിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാക് അധീന പ്രദേശമായ ഇവിടെ പ്രവർത്തിക്കുന്ന ഭീകരവാദ പരിശീലന ക്യാമ്പുകളിലാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിലേക്ക് ഭീകരരെ നുഴഞ്ഞുകയറാൻ സഹായം ചെയ്യുന്ന പാക് സൈന്യത്തിന്റെ പ്രവണതയ്ക്കുള്ള പ്രതികരണമാണ് ഇതെന്നാണ് ഇന്ത്യൻ സൈന്യം അറിയിച്ചത്. ആർട്ടിലറി ഗണ്ണുകൾ ഉപയോഗിച്ചാണ് ഇന്ത്യ പാക് ഭീകരക്യാമ്പുകൾക്കെതിരെ ആക്രമണം നടത്തിയത്. പാകിസ്ഥാൻ തുടർച്ചയായി ഇന്ത്യയിലേക്ക് ഭീകരരെ എത്തിച്ചിരുന്നത് ഈ ക്യാമ്പ് വഴിയായിരുന്നു എന്ന വിവരവും ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു.

ഇന്ന് പുലർച്ചെയാണ് പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയത്. ജമ്മു കാശ്മീരിലെ കുപ്‌വാരയിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് രണ്ട് ഇന്ത്യൻ സൈനികരും ഒരു പൗരനും കൊല്ലപ്പെട്ടത്. കുപ്‍വാരയിലെ തൻഘാർ സെക്ടറിൽ പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ രണ്ടു വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ബാരാമുള്ള, രജൗരി, എന്നീ നിയന്ത്രണരേഖയിൽ പെട്ട പ്രദേശങ്ങളിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്‌പ്പിലും രണ്ട് ഇന്ത്യൻ ജവാൻമാർ കൊലപ്പെട്ടിരുന്നു.

Top