കൊച്ചി: കരള്‍ രോഗം വന്ന് മരിച്ചാല്‍ അയാള്‍ അമിത മദ്യപാനിയാണെന്നാകും പൊതുവെയുള്ള വിലയിരുത്തല്‍. പ്രത്യേകിച്ച് അകാലത്തിലുള്ള കരള്‍ രോഗ മരണം. അതും സിനിമാക്കാരന്‍ കൂടിയാണെങ്കില്‍ അത് ഉറപ്പിക്കും. രാജേഷ് പിള്ളയെന്ന 42കാരനായ സംവിധായകന്റെ മരണവും ഈ സംശയം സജീവമാക്കി. കരള്‍ രോഗവും വഴിവിട്ട ജീവത ശൈലിയുമാകും രാജേഷ് പിള്ളയുടെ മരണത്തിന് കാരണമെന്ന് വിലയിരുത്തലുകളുണ്ടായി. ഭക്ഷണ പ്രിയതയും വിനയായെന്ന വിലയിരുത്തലെത്തി. എന്നാല്‍ രാജേഷ് പിള്ള മദ്യപാനിയോ സിഗറ്റ് വലിക്കാരനോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ കരളിനെ തകര്‍ത്തത് മറ്റൊരു മാരക പാനീയമാണ്. പെപ്‌സി കോള. കോളയുടെ അമിത ഉപയോഗമാണ് ഈ പ്രതിഭയുടെ ജീവനെടുത്തതെന്ന് ഡോക്ടര്‍മാരും സുഹൃത്തുക്കളും സമ്മതിക്കുന്നു.
നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നെങ്കിലും സിനിമയോടുള്ള അടങ്ങാത്ത ഭ്രമം രോഗംമറന്നും പ്രവര്‍ത്തിക്കാന്‍ രാജേഷിന് പുതുഊര്‍ജമേകി. കരള്‍രോഗം പിടിമുറുക്കിയപ്പോള്‍ പലപ്പോഴും കട്ടിഭക്ഷണമൊഴിവാക്കി ജ്യൂസും മറ്റും കുടിച്ചാണ് അവസാന ചിത്രമായ വേട്ടയുടെ ചിത്രീകരണത്തിനു രാജേഷ് പിള്ള എത്തിയിരുന്നത്. ഈ ജീവിത ശൈലിയില്‍ പെപ്‌സി കോള ഒഴിവാക്കാനാവാത്ത ഘടകമായിരുന്നു. ഇത് തന്നെയാണ് ഈ പ്രതിഭയുടെ ജീവനെടുത്തതും. സോഫ്റ്റ് ഡ്രിങ്കുകളും പാക്കറ്റിലാക്കി എത്തുന്ന ചിപ്‌സുകളും ആയിരുന്നത്രെരാജേഷിന്റെ ദൈനംദിന ജീവിത്തതില്‍ ഏറ്റവും അധികം ഉപയോഗിച്ചിരുന്നത്.
ഒരു ദിവസം 30 പെപ്‌സി വരെ രാജേഷ് പിള്ള കുടിച്ചിരുന്നു. ഇതിനൊപ്പം ജങ്ക് ഫുഡുകളും. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തന്നെയാണ് ഇക്കാര്യം പുറത്തു പറയുന്നത്. രാജേഷ് പിള്ളയുടെ മദ്യപാനത്തെ കുറിച്ച് ഇവരാരും കേട്ടിട്ടുപോലുമില്ല. സിനിമയെ മാത്രം പ്രണയിച്ച് അതിന് വേണ്ടി ജീവിക്കുമ്പോഴായിരുന്നു കോള രാജേഷ് പിള്ളയുടെ ജീവിതത്തിലേക്ക് എത്തിയത്. പിന്നീട് അത് വിട്ടുമാറിയില്ല. എന്നും സഹയാത്രികനായി. ഡോക്ടര്‍മാര്‍ ഉപദേശിച്ചപ്പോഴും സിനിമാ തിരക്കുകള്‍ക്കിടയില്‍ അറിയാതെ പെപ്‌സി കോള രാജേഷിന്റെ കൈയിലെത്തി. തന്റെ ഈ ദുശീലത്തെ കുറിച്ച് സുഹൃത്തുക്കളോട് രാജേഷ് പറഞ്ഞിരുന്നു.
രാജേഷ് മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്തതായി ആരും തന്നെ പറഞ്ഞുകേട്ടിട്ടില്ല. രോഗം കുറച്ചൊന്ന്! മാറിനില്‍ക്കാന്‍ തുടങ്ങിയ സമയത്ത് രോഗിയാവാന്‍ ഇടയാക്കിയ കാരണങ്ങളെകുറിച്ച് രാജേഷ് ചിലത് പറഞ്ഞിരുുന്നു. അദ്ദേഹത്തിന്റെ ആദ്യസിനിമയുടെ പ്രവര്‍ത്തനങ്ങളുമായി കേരളത്തിന് പുറത്ത് കഴിഞ്ഞ സമയത്ത് നിര്‍മ്മാതാവ് ഒരുക്കിക്കൊടുത്ത താമസസ്ഥലത്തിനടുത്ത് ആകെയുണ്ടായിരുന്നത് ഒരു കെന്‍ടക്കി ഫ്രൈഡ് ചിക്കന്‍ ഭക്ഷണശാല മാത്രമായിരുന്നു. ശരീരപ്രകൃതി അതായത്‌കൊണ്ട് ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ വലിയ ഉപേക്ഷയൊന്നും കാണിച്ചതുമില്ല. ഒരുദിവസം മുപ്പത് പെപ്‌സി വരെ കഴിച്ചിരുന്നു എന്നത് അതിശയോക്തി ആയിരുിന്നില്ലെന്നത് ശബ്ദത്തിലെ കുറ്റബോധത്തില്‍ നിറഞ്ഞിരുന്നു . പിന്നീട് രോഗനിര്‍ണയം ചെയ്ത ഡോക്ടര്‍മാര്‍ രോഗകാരണമായി കണ്ടെത്തിയത് ഈ പെപ്‌സിപാനം തന്നെയായിരുന്നു.സുഹൃത്തിന്റെ മരണത്തിന് ശേഷം സുബ്രഹ്മണ്യന്‍ സുകുമാരന്‍ കുറിച്ചത് ഇങ്ങനെയാണ്.
തീര്‍ച്ചയായും ഇത് തന്നെയാണ് മരണ കാരണമെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചിരുന്നു. രാജേഷിന് സൂചിയെ വലിയ ഭയമായിരുന്നു . പ്രത്യേകിച്ചും കുത്തിവെപ്പുകള്‍ക്ക് ഉപയോഗിക്കുന്ന നീഡിലുകള്‍. ബൈക്ക് യാത്ര വരുത്തിവച്ച ഗുരുതരമായ അപകടങ്ങളെ അതിജീവിച്ചവനാണെങ്കിലും കുത്തിവെപ്പുകളെ രാജേഷ് ശരിക്കും ഭയപ്പെട്ടു. ഗുരുതരമായി കരള്‍ രോഗം ബാധിച്ച് ചികില്‍സയുടെ ഒരുഘട്ടത്തില്‍ കുത്തിവെപ്പുകള്‍ ഒഴിവാക്കാനാവാതെ വന്നപ്പോഴാണ് രാജേഷ് അതുമായി സന്ധി ചെയ്തതെന്ന് സുപൃത്തുക്കള്‍ പറയുന്നു. ‘വേട്ട ‘ എഴുതിക്കൊണ്ടിരുന്ന സമയത്താണ് ഞങ്ങള്‍ അവസാനമായി കണ്ടത്. രാജേഷ് വലിയ പ്രതീക്ഷയിലായിരുന്നു. രോഗത്തില്‍ നിന്നും മുക്തി നേടുമെന്നും സിനിമ വന്‍ വിജയം നേടുമെന്നും പറഞ്ഞതായും സുബ്രഹ്മണ്യന്‍ സുകുമാരന്‍ പറയുന്നു.
കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ 11.45ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രാജേഷ് പിള്ളയുടെ അന്ത്യം. ഇന്ന് 10.30 ന് രവിപുരം ശ്മാനത്തിലാണു സംസ്‌കാരം. മലയാളത്തില്‍ നവതരംഗത്തിനു തുടക്കമിട്ട സംവിധായകരില്‍ പ്രമുഖനായ രാജേഷിന്റെ അവസാനചിത്രം ‘വേട്ട’ വെള്ളിയാഴ്ചയാണു തീയറ്ററുകളിലെത്തിയത്. അസുഖം കലശലായതിനെത്തുടര്‍ന്ന് വേട്ടയുടെ റിലീസിന് തലേദിവസം രാജേഷിനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി പി.വി എസ്. ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില വഷളായ അവസ്ഥയില്‍ ന്യുമോണിയകൂടി പിടിപെട്ടത് സ്ഥിതി ഗുരുതരമാക്കി മരണത്തിലേക്കു നയിച്ചു.
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തിലൂടെയാണു ഓച്ചിറ പ്രയാര്‍ അമ്പീഴേത്ത് തറവാട്ടില്‍ രാജേഷ് പിള്ള സ്വതന്ത്ര സംവിധായകനായത്. പിന്നീട് മലയാളസിനിമയുടെ ഗതിതന്നെ മാറ്റിമറിച്ച ട്രാഫിക്, മിലി എന്നീ ചിത്രങ്ങളിലൂടെ സജീവസാന്നിധ്യമായി. കേരള സര്‍വകലാശാലയില്‍ പൊളിറ്റിക്‌സ് വിഭാഗം മേധാവിയും സിന്‍ഡിക്കേറ്റ് അംഗവുമായിരുന്ന പ്രഫ. കെ. രാമന്‍പിള്ളയുടെയും പരേതയായ സുഭദ്രയുടെയും മകനാണ്. ഭാര്യ മേഘ വീട്ടമ്മയാണ്.