വേട്ടയുടെ സംവിധായകന്‍ രാജേഷ് പിള്ള ആശുപത്രിയില്‍

മഞ്ജുവാര്യര്‍കുഞ്ചാക്കോ ബോബന്‍ ചിത്രം ‘വേട്ട’ സിനിമയുടെ സംവിധായകന്‍ രാജേഷ് പിള്ള ആശുപത്രിയില്‍. കരള്‍ രോഗത്തെ തുടര്‍ന്നാണ് രാജേഷ് പിള്ളയെ വ്യാഴാഴ്ച രാത്രി എറണാകുളത്തെ പി.വി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാജേഷ് പിള്ള ആശുപത്രിയില്‍ ഇടയ്ക്ക് ചികിത്സയ്ക്ക് എത്തുന്നതാണെന്നും രോഗം ഗുരുതരമല്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് രാജേഷ്. വെള്ളിയാഴ്ച റിലീസായ വേട്ട മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുന്നുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’,’ ട്രാഫിക്’, ‘മിലി’ തുടങ്ങിയവയാണ് രാജേഷ് പിള്ളയുടെ മുന്‍ ചിത്രങ്ങള്‍.

Top