പാക്കിസ്ഥാന്റെ കളി കാണാന്‍ ആളില്ല? മത്സരം കാണാന്‍ സ്റ്റേഡിയത്തിന്റെ മുന്‍ നിരയില്‍ ആളില്ലാത്ത ദൃശ്യങ്ങള്‍ പുറത്ത്

മുള്‍ട്ടാന്‍: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നേപ്പാളിനെതിരെ വമ്പന്‍ ജയം നേടിയിരിക്കുകയാണ് പാകിസ്താന്‍. എന്നാല്‍ മുള്‍ട്ടാനില്‍ നടന്ന പാകിസ്താന്റെ കളി കാണാന്‍ ആരാധകര്‍ ഇല്ലാത്തതാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ആകുന്നത്. മത്സരം കാണാന്‍ സ്റ്റേഡിയത്തിന്റെ മുന്‍ നിരയില്‍ ആളില്ലാത്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

മത്സരത്തില്‍ നേപ്പാളിന്റെ ബാറ്റിങ് ആയപ്പോഴാണ് സ്റ്റേഡിയത്തില്‍ ആളുകള്‍ നിറഞ്ഞത്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ക്രിക്കറ്റ് ടീമായിരുന്നു പാകിസ്താന്‍. കാലിയായ സ്റ്റേഡിയങ്ങള്‍ പാക് ക്രിക്കറ്റിന്റെ ഭാവിയിലേക്കും വിരല്‍ചൂണ്ടുകയാണ്. വരും മത്സരങ്ങളില്‍ സ്റ്റേഡിയം നിറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാകിസ്താന്‍ ക്രിക്കറ്റിന് തിരിച്ചടിയാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top