
ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കുന്ന സമയത്ത് മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കും. അണക്കെട്ടിലെ ജലം പെരിയാറിലേക്ക് ഒഴുക്കുമ്പോള്‍ മീന്‍ പിടിക്കാന്‍ ആളുകള്‍ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ്. വിലക്ക് മറികടന്ന് എത്തുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
പുഴയില്‍ ഇറങ്ങാനോ പാറക്കൂട്ടങ്ങളിലോ മറ്റോ കൂട്ടം കൂടി നില്‍ക്കാനോ പാടില്ലെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. വന്‍ മത്സ്യ സമ്പത്താണ് എ്ത്തുന്നത് എന്നാണ് കരുതുന്നത്. ഇതിനാല്‍ മീന്‍ പിടിക്കാന്‍ ആളുകള്‍ ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് അറസ്റ്റ് നീക്കത്തിലേക്ക് അധികൃതര്‍ കടക്കുന്നത്.
മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ കണക്ക് റവന്യൂവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിങ്ങനെ ക്രമത്തിലാണ് ആളുകളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റുക.
ഡാം തുറക്കേണ്ടി വന്നാല്‍ പരിസര പ്രദേശങ്ങളില്‍ വെളിച്ചം ഉറപ്പാക്കാന്‍ തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികളും നടക്കുന്നുണ്ട്. അനാവശ്യമായ ആശങ്കകള്‍ വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.