സൗദിയില്‍ പതിനായിരം ഭാരതീയര്‍ പട്ടിണിയില്‍ ;പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സുഷമ സ്വരാജ്

ന്യൂദല്‍ഹി:സൗദിയിലെ ജിദ്ദയില്‍ തൊഴില്‍ നഷ്ടമായ 800ഓളം ഇന്ത്യക്കാര്‍ മൂന്നുദിവസമായി പട്ടിണിയില്‍. വിഷയത്തില്‍ പരിഹാരം കാണാനും അടിയന്തര സഹായമെത്തിക്കാനും വിദേശകാര്യ സഹമന്ത്രി വി കെ സിങ് ഉടന്‍ സൗദിയിലേക്ക് പോവും. തൊഴില്‍ നഷ്ടമായവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് 10,000ല്‍ അധികം ഭാരതീയര്‍ സൗദി അറേബ്യയില്‍ കടുത്ത പട്ടിണിയിലാണെന്ന് സുഷമ സ്വരാജ് അറിയിച്ചത് . ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്ന ഭാരതീയരായ സഹോദരീ സഹോദരന്മാര്‍ക്ക് സഹായം നല്‍കാന്‍ സൗദിയിലെ 30 ലക്ഷത്തോളം വരുന്ന ഭാരതീയരോട് അവര്‍ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.1 saudi

ഭാരതീയരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തേക്കാള്‍ വലുതല്ല മറ്റൊന്നുമെന്നും സുഷമ ട്വിറ്ററിലൂടെ ഓര്‍മിപ്പിച്ചു. മാത്രമല്ല, സൗദിയുടെ തലസ്ഥാനമായ റിയാദിലുള്ള ഇന്ത്യന്‍ എംബസിയോട് ആ രാജ്യത്ത് തൊഴിലില്ലാത്ത ഭാരതീയര്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടതായും സുഷമ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം, ജോലി നഷ്ട്പ്പെട്ട് മൂന്ന് ദിവസമായി 800 പേര്‍ പട്ടിണിയിലാണെന്ന് അറിയിച്ചുകൊണ്ട് ജിദ്ദയില്‍ നിന്നും പ്രവാസികളിലൊരാള്‍ സുഷമയ്ക്ക് ട്വിറ്റര്‍ സന്ദേശം കൈമാറിയിരുന്നു. തുടര്‍ന്ന് അവര്‍ വിഷയത്തില്‍ ഇടപെടുകയും എല്ലാ സഹായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിനു പുറമെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങിനെ സൗദിയിലേക്ക് പോകുവാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

തുടര്‍ന്ന് സുഷമ സ്വരാജ് നടത്തിയ വിശദമായ പരിശോധനയില്‍ സൗദിയില്‍ പട്ടിണി കിടക്കുന്നത് 800 തൊഴിലാളികളല്ലെന്നും മറിച്ച് പതിനായിരക്കണക്കിന് ഭാരതീയരാണെന്നും മനസിലാക്കാന്‍ സാധിച്ചത്. സൗദിയിലേക്ക് യാത്ര തിരിക്കുന്ന വികെ സിങ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികളുമായി ഭാരതീയര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും സുഷമ ട്വിറ്ററില്‍ പറഞ്ഞു.ഇതിനു പുറമെ ജിദ്ദയിലെ ഹൈവേ ക്യാംപിലേക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ പോയിട്ടുണ്ടെന്നും സുഷമ അറിയിച്ചു. ഇവിടെ നൂറുകണക്കിന് ഭാരതീയരുണ്ട്. ജിദ്ദയിലെ ഭാരത സമൂഹവുമായി സഹകരിച്ച് 15,475 കിലോയോളം വരുന്ന ഭക്ഷ്യവസ്തുക്കളും മറ്റുള്ളവയും കോണ്‍സുലേറ്റ് അധികൃതര്‍ കൈമാറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സൗദിയിലാണ് ഏറ്റവും കൂടുതല്‍ ഭാരതീയര്‍ ദുരിതമനുഭവിക്കുന്നത്, സൗദിയിലും കുവൈറ്റിലും പലര്‍ക്കും കൃത്യമായ വേതനം പോലും ലഭിക്കുന്നില്ലെന്നും സുഷമ ട്വിറ്ററില്‍ പറഞ്ഞു. ഈ രാജ്യങ്ങളിലെ പലര്‍ക്കും ജോലി നഷ്ടപ്പെട്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ വിദേശമന്ത്രാലയം പരാമാവധി ശ്രമിക്കുമെന്നും സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു.

Top