സ്വകാര്യ ചടങ്ങുകളിൽ ഇനി മദ്യം വിളമ്പാം…എക്സൈസ് ഇടപെടരുതെന്നും ഹൈക്കോടതി…

കൊച്ചി: സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പുന്നതിന് എക്സൈസിന്‍റെ അനുമതി വേണ്ടെന്ന് ഹൈകോടതി. വീടുകളിലെ സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പിയാൽ എക്സൈസ് ഉദ്യോഗസ്ഥർ ഇടപെടരുതെന്ന് ഹൈകോടതി നിർദേശിച്ചു. സ്വകാര്യ ഹർജി പരിഗണിച്ചാണ് ഹൈകോടതി ഉത്തരവ്. സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ ലൈസന്‍സ് ആവശ്യമാണ്. ഇതിന് 50,000 രൂപയാണ് ഫീസ്. അനുമതി ഇല്ലാത്തിടത്തു പരിശോധന നടത്താനും മദ്യം വിളമ്പുന്നവരെ അറസ്റ്റ് ചെയ്യാനും നിലവിൽ സാധിക്കും. ഈ നിബന്ധനയാണു ഹൈക്കോടതി റദ്ദാക്കിയത്. അനുവദനീയമായ അളവിൽ മാത്രമേ മദ്യം കൈവശം വയ്ക്കാവൂവെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ ചടങ്ങിൽ മദ്യം വിളമ്പാൻ എക്സൈസ് അനുമതി നിഷേധിച്ചതിനെതിരെ നൽകിയ ഹർജി പരിഗണിച്ചാണു ഡിവിഷൻ ബെഞ്ചിന്റെ നടപടി.
വീടുകളിലെ സ്വകാര്യ ചടങ്ങിൽ മദ്യം വിളമ്പുന്നതിന് എക്സൈസ് താത്കാലിക ലൈസൻസ് നൽകാറുണ്ട്. ഈ ലൈസൻസുള്ളവർക്ക് 16 ലിറ്റർ മദ്യംവരെ സൂക്ഷിക്കാമെന്ന ചട്ടം നിലവിലുള്ളപ്പോൾ എക്സൈസ് എന്തിനാണ് ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നതെന്നും കോടതി ചോദിച്ചു.

കൊട്ടമം സ്വദേശി വീട്ടിലെ സ്വകാര്യ ചടങ്ങിന് മദ്യം വിളമ്പാൻ അനുമതി തേടി എക്സൈസിനെ സമീപിച്ചെങ്കിലും ലൈസൻസ് നൽകിയില്ല. ഇതോടെ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. ചോദിച്ചു.അതേസമയം, ത്രീ സ്റ്റാറിനും അതിനു മുകളിലുമുള്ള ഹോട്ടലുകൾക്കു ബാർ ലൈസൻസ് നൽകി സർക്കാർ പുതിയ മദ്യനയം തീരുമാനിച്ച സാഹചര്യത്തിലാണു ഹൈക്കോടതി വിധി എന്നതു ശ്രദ്ധേയമാണ്. ബാർ ലൈസൻസ് ലഭിച്ച ഹോട്ടലുകളിലെ ബാൻക്വറ്റ് ഹാളുകളിൽ മദ്യം വിളമ്പുന്നതിന് ഓരോ തവണയും പ്രത്യേകം അനുമതി വാങ്ങണമെന്നു മദ്യനയത്തിൽ നിർദേശിച്ചിരുന്നു. ഈ നിബന്ധന മൈസ് (മീറ്റിങ്സ്, ഇൻസെന്റീവ്സ്, കോൺഫെറൻസസ്, എക്സിബിഷൻസ്) ടൂറിസത്തിനു തിരിച്ചടിയാകുമെന്നു വിമർശനമുയർന്നിട്ടുണ്ട്. ഹൈക്കോടതി വിധിയുടെ ചുവടുപിടിച്ച് ഈ നിബന്ധന പിൻവലിക്കുമോ എന്നാണു ടൂറിസം മേഖല ഉറ്റുനോക്കുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top