ഇനി യുദ്ധം വേണ്ട !.കൊ​റി​യ​ൻ യു​ദ്ധം അ​വ​സാ​നി​ക്കു​ന്നു: കിം-മൂൺ കൂടിക്കാഴ്ച ചരിത്രമായി

സോള്‍: സൈനിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ ധാരണയായി. ഉത്തര കൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഏകാധിപതി ദക്ഷിണ കൊറിയയിലേക്ക് കടന്നുവന്നതോടെയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കിയ ഏറ്റവും വലിയ വാർത്ത പുറത്തുവന്നത്. കഴിഞ്ഞ 65 വർഷമായി തുടരുന്ന കൊറിയൻ യുദ്ധം അവസാനിപ്പിക്കാൻ കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് മൂണ്‍ ജേ ഇന്നും തമ്മിൽ ധാരണയായി.

ദക്ഷിണ കൊറിയയിലെ പാൻമുൻജോംമിൽ നടന്ന ഉച്ചകോടിയിലാണ് സുപ്രധാന തീരുമാനം ഇരുരാജ്യങ്ങളും കൈകൊണ്ടത്. സന്പൂർണ ആണവ നിരായുധീകരണം സംബന്ധിച്ചും ഇരുനേതാക്കളും തമ്മിൽ ധാരണയായി. കര, വ്യോമ, കടൽ മാർഗമുള്ള സംഘർഷങ്ങൾ ഉണ്ടാകില്ലെന്നും നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെയും അതിർത്തിയിലെ പതിവ് സംഘർഷങ്ങൾ അവസാനിപ്പിക്കുവാനും കൊറിയൻ രാജ്യങ്ങൾ തമ്മിൽ കരാർ ഒപ്പുവച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരു രാജ്യങ്ങളുടെയും ഭരണാധികാരികൾ കൊറിയൻ വിഭജനത്തിനു (1950-53 ലെ യുദ്ധത്തിലാണു വിഭജനം) ശേഷം രണ്ടുതവണയേ ചർച്ചകൾ നടത്തിയിട്ടുള്ളു. എന്നാൽ ചർച്ചകളിൽ കൈകൊണ്ട തീരുമാനങ്ങൾ ഇതുവരെയും ഇരുരാജ്യങ്ങൾ നടപ്പാക്കിയിട്ടില്ല.

2000-ത്തിൽ ഉത്തര കൊറിയയുടെ കിം ജോംഗ് ഇലും ദക്ഷിണ കൊറിയയുടെ കിം ഡേ ജുംഗും 2007-ൽ കിം ജോംഗ് ഇലും ദക്ഷിണ കൊറിയയുടെ റോഹ് മൂ ഹ്യൂണും കൂടിക്കണ്ടു. രണ്ടും ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോംഗ്യാഗിലായിരുന്നു.

ഇന്ന് രാവിലെ അതിർത്തി കടന്നെത്തിയ കിം ജോംഗ് ഉന്നിനെ മൂൺ നേരിട്ടെത്തി സ്വീകരിച്ചു. പിന്നീട് ഇരുവരും ചെറുപുഞ്ചിരിയോടെ സമാധാനത്തിലേക്ക് കൈകോർത്തുനടന്നു.

Top