ട്രംപിനു ഭ്രാന്തെന്ന് ഉത്തര കൊറിയ ; ഫിറ്റെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുമായി വൈറ്റ് ഹൌസ്

ശാലിനി (Herald Special )

വാഷിങ്ങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മാനസിക നില സംബന്ധിച്ച് ലോകമാകമാനം നിരവധി അഭ്യുഹങ്ങള്‍ നിലനില്‍ക്കെ അദ്ദേഹത്തിന് മുഴുത്ത ഭ്രാന്താണ് എന്ന് വിശേഷിപ്പിച്ചു ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ്‌ ജോന്ഗ് ഉന്‍. ഭ്രാന്ത് മൂത്തവന്റെ വികാര തള്ളിച്ചയാണ് പലപ്പോഴും ട്രംപ് കാണിക്കുന്നതും പറയുന്നതും. ഉത്തര കൊറിയയുടെ സര്‍വ നിയന്ത്രണങ്ങളും എന്റെ കൈയിലാണ്. ആണവ ബട്ടന്റെയും അത് കേട്ട് അമേരിക്കയുടെ ആണവ ബട്ടന്‍ തന്റെ കൈവശമാണ് എന്ന് എന്ത് അടിസ്ഥാനത്തിലാണ് ട്രംപ് പറയുന്നത്? എന്ന ഉന്നിന്റെ പ്രസ്താവന ഉത്തര കൊറിയയിലെ ഔദ്യോഗിക പാര്‍ട്ടി പത്രമായ റോഡോംഗ് സിമുന്‍ ആണ് പുറത്തു വിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള വാഗ്വാദം രണ്ടു വലിയ ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധ കാഹളമായാണ് ലോകം വീക്ഷിക്കുന്നത്. നിരന്തരമായി ഇരു രാജ്യങ്ങളും മോശം പരാമര്‍ശം നടത്തുന്നുണ്ട്.

ദക്ഷിണകൊറിയയുമായി ഉത്തര കൊറിയ ചര്‍ച്ചക്ക് തയാരായതും ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സില്‍ ഉത്തര കൊറിയ പങ്കെടുക്കുന്നതും എല്ലാം തന്റെ മിടുക്ക് കൊണ്ടാണ് എന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

താന്‍ സ്വയം ഒരു ജീനിയസ് ആണെന്ന ട്രംപിന്റെ പ്രസ്താവന ലോകമാകമാനം ചിരിപടര്‍ത്തിയ ഒന്നാണ്. ഇത് കൂടാതെ അഭയാര്‍ഥികള്‍ ആകാനുള്ള മിനിമം യോഗ്യതയും ട്രംപ് നിശ്ചയിച്ചിട്ടുണ്ട്. അമേരിക്കയില്‍ കുടിയേറാന്‍ ഇംഗ്ലീഷ് അറിഞ്ഞിരിക്കണം അമേരിക്കയെ ബഹുമാനിക്കുകയും വേണം. അല്‍പ ദിവസം മുന്പ് മാധ്യമങ്ങളെ ഭരിക്കാനും ട്രംപ് തുനിഞ്ഞു. താന്‍ പറയുന്നത് കേള്‍ക്കാത്ത പത്രക്കാര്‍ക്ക് നില നില്‍പ്പുണ്ടാകില്ല എന്ന ഭീഷണിയാണ് അന്നുണ്ടായത്. ചുരുക്കം പറഞ്ഞാല്‍ ട്രംപിനെന്തോ കാര്യമായ കുഴപ്പമുണ്ട് എന്നായി ലോകത്താകമാനം സംസാരം.TRUMP MAD NORTH KOREA

അതിനിടെ ട്രംപിനു മാനസിക പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം ഭരിക്കാന്‍ ഫിറ്റ്‌ ആണെന്നും വൈറ്റ് ഹൌസ് വ്യക്തമാക്കുന്നു.

അദ്ദേഹത്തിന്‍റെ മാനസികാരോഗ്യം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും വൈറ്റ്ഹൗസ് ഫിസിഷ്യനും മുൻ നേവി ഡോക്ടറുമായ റിയർ അഡ്മിറൽ റോണി ജാക്സൺ വ്യക്തമാക്കി‌. വാൾട്ടർ റീഡ് നാഷണൽ മിലിറ്ററി മെഡിക്കൽ സെന്‍ററിൽ വെള്ളിയാഴ്ച ട്രംപ് നടത്തിയ മൂന്നുമണിക്കൂർ ചെക്കപ്പിന്‍റെ വിവരങ്ങൾ ജാക്സൺ പത്രസമ്മേളനത്തിൽ അറിയിച്ചു.

ആറടി മൂന്നിഞ്ച്(190 സെന്‍റിമീറ്റർ) ഉയരമുള്ള 71കാരനായ ട്രംപിന്‍റെ തൂക്കം 108കിലോഗ്രാമാണ്. ഇതല്പം കൂടുതലാണ്. കലോറി മൂല്യം കുറഞ്ഞ ഭക്ഷണം കഴിച്ചും വ്യായാമം ചെയ്തും അഞ്ചോ ആറോ കിലോ തൂക്കം കുറയ്ക്കുന്നത് അഭികാമ്യമാണ്. പുകവലിയും മദ്യവും ഒഴിവാക്കിയതിനാൽ പൊതുവേ മെച്ചപ്പെട്ട ആരോഗ്യമുണ്ട്. കൊളസ്ട്രോൾ അല്പം കൂടുതലാണ്.ഇതിനു മരുന്നു കഴിക്കുന്നുണ്ട്. കാഴ്ചയ്ക്കോ കേൾവിക്കോ യാതൊരു തകരാറുമില്ല. ശേഷിക്കുന്ന ഭരണകാലാവധി ആരോഗ്യ പ്രശ്നമില്ലാതെ കൊണ്ടുപോകാനാവുമെന്നു ജാക്സൺ പറഞ്ഞു.
മാനസികാരോഗ്യം അളക്കുന്ന മോൺട്രീൽ കോഗ്നിറ്റീവ് അസസ്മെന്‍റിൽ 30 ചോദ്യത്തിൽ മുപ്പതിനും ട്രംപ് ശരിയായ ഉത്തരം നൽകി. ട്രംപ് നിർബന്ധിച്ചതുമൂലമാണ് ഈ ടെസ്റ്റ് നടത്തിയതെന്നും ജാക്സൺ വ്യക്തമാക്കി. അടുത്തയിടെ ഇറങ്ങിയ ഫയർ ആൻഡ് ഫ്യൂരി എന്ന പുസ്തകത്തിൽ ട്രംപിനെ മാനസികാരോഗ്യമില്ലാത്ത കുട്ടിത്തം വിട്ടുമാറാത്തയാളായി ചിത്രീകരിച്ചിരുന്നു. ഇതിനു മറുപടി കൊടുക്കാനാണ് ട്രംപ് സ്വയം ടെസ്റ്റിനു വിധേയനായത് .

Top