‘അവസാന നിമിഷം അയാള്‍ നിലവിളിക്കുകയും കരയുകയും ചെയ്തു, ഒടുവില്‍ ഒരു പട്ടിയെപ്പോലെ ചത്തുമലച്ചു’-ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് യു.എസ് പ്രസിഡന്റ്

വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ബാഗ്ദാദി ഒരു പട്ടിയെപ്പോലെ ചത്തു മലക്കുകയായിരുന്നു എന്ന് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. യുഎസ് സേന സിറിയയില്‍ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിറിയയില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. പ്രദേശത്ത് ഉണ്ടായിരുന്ന കുട്ടികളെ ആദ്യം ഒഴിപ്പിച്ചു. അതിന് ശേഷം ബാഗ്ദാദിയുടെ അനുയായികളെ കൊന്നു. ഇതിനിടെ ഒരു തുരങ്കത്തിലേക്ക് കയറി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെടുമെന്നായപ്പോള്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ട്രംപ് വ്യക്തമാക്കി.

ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് ഞായറാഴ്ച രാവിലെ തന്നെ സൂചനകള്‍ പുറത്തുവന്നിരുന്നു. ഒരു വലിയ കാര്യം സംഭവിച്ചിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച് വാര്‍ത്താ സമ്മേളനം നടത്തുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. നേരത്തെയും പല തവണ ബാഗ്ദാദി കൊല്ലപ്പെട്ടായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തകളെല്ലാം നിഷേധിച്ച് ബാഗ്ദാദിയുടെ ശബ്ദ, വീഡിയോ സന്ദേശങ്ങള്‍ ഐ.എസ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് യു.എസ് രാഷ്ട്രത്തലവന്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുറത്തുവരുന്നത്. സിറിയയില്‍ ഐഎസിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ട്രംപ് അനുമതി നല്‍കിയിരിന്നു. അല്‍ ബാഗ്ദാദിയെ ലഷ്യമിട്ടായിരുന്നു അമേരിക്കന്‍ സേനയുടെ നീക്കമെന്നാണ് സൂചന. രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് യുഎസ് ഉദ്യോഗസ്ഥന്‍ സിറിയയില്‍ ഓപ്പറേഷന്‍ നടത്തിയതായി സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് സൂചനകള്‍ ശക്തമാക്കി ട്രംപിന്റെ ട്വീറ്റ് പുറത്തുവരുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് എന്ന സായുധ ജിഹാദി ഗ്രൂപ്പിന്റെ മുൻ അമീറും ഈ വിമതഗ്രൂപ്പ് 29 ജൂൺ 2014-ൽ സ്ഥാപിച്ച ദൌലത്തുൽ ഇസ്ലാമിയ്യ (ഇസ്ലാമിക രാഷ്ട്രം) എന്ന സ്വയം പ്രഖ്യാപിത ഖിലാഫത്തിന്റെ ഖലീഫയുമായിരുന്നു അബൂബക്കർ അൽ ബഗ്ദാദി. ഇബ്രാഹിം അവാദ് ഇബ്രാഹിം അലി അൽബദ്രി അൽസമർറാഈ എന്നാണ് ഇയാളുടെ മുഴുവന്‍ പേര്. ഡോ. ഇബ്രാഹിം, അബു ദുആ എന്നീ പേരുകളിൽ മുന്പ് വിളിക്കപ്പെട്ടിരുന്ന ബാഗ്ദാദി ഖലീഫ ഇബ്രാഹിം എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.

1971-ൽ ഇറാക്കിലെ സമാറയിൽ ജനിച്ച ബാഗ്ദാദി ഇറാക്ക് സർവ്വകലാശാലയിൽ നിന്നും ഇസ്ലാമിക തത്ത്വശാസ്ത്ര പഠനത്തിൽ ഡോക്ടരേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ബാഗ്ദാദി മുമ്പ് ഇമാമായി ജോലി നോക്കിയിട്ടുണ്ട് എന്ൻ കരുതപ്പെടുന്നു. ബഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യു.എസ്. വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു.ബാഗ്ദാദി കൊല്ലപ്പെട്ടതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനി കൂടുതല്‍ സുരക്ഷിതമായി ജീവിക്കാമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.സാധാരണക്കാരായ ആളുകള്‍ ഉള്‍പ്പെടെ നിരവധി പേരെ തലവെട്ടിയാണ് ഐഎസ് ഭീകരര്‍ കൊന്നതെന്നും ബാഗ്ദാദിയുടെ മരണം മറ്റു ഭീകരര്‍ക്കുള്ള മുന്നറിയിപ്പാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഗ്ദാദി ഒളിവിലായിരുന്നു.

Top