അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ പാലക്കാട്ടുകാരൻ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി പിന്മാറി!.. ട്രംപിനെ പിന്തുണക്കും

വാഷിംഗ്ടണ്‍: അയോവ റിപ്പബ്ലിക്കന്‍ കോക്കസുകളിലെ മോശം പ്രകടനത്തെ തുടര്‍ന്ന് 2024 ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായി വിവേക് രാമസ്വാമി പിന്മാറി. മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ കോക്കസില്‍ വിജയിച്ചതിന് പിന്നാലെയാണ് 38 കാരനായ വിവേക് രാമസ്വാമി തന്റെ പിന്മാറ്റം പ്രഖ്യാപിച്ച് മുന്നോട്ട് വന്നത്. വൈസ് പ്രസിഡന്റ്‌ മത്സര സ്ഥാനത്തേക്ക് ട്രംപ് വിവേകിനെയും പരിഗണിച്ചേക്കും. പാലക്കാട് നിന്നുളള കുടിയേറ്റക്കാരുടെ മകനാണ് ശതകോടീശ്വരനായ വിവേക് രാമസ്വാമി.

പാലക്കാട് നിന്നും അമ്പത് വര്‍ഷം മുമ്പേ അമേരിക്കയിലേക്ക് കുടിയേറിയതാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍. അമേരിക്കയിലെ ഒഹായോയിലായിരുന്നു വിവേകിന്റെ ജനനം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദം. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സസിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റിന്റെ സഹസ്ഥാപകനുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ മോഹത്തെക്കുറിച്ച് വിവേക് ആദ്യമായി പ്രഖ്യാപിച്ചത്. അമേരിക്ക സ്വത്വ പ്രതിസന്ധിയിലാണെന്നും സ്വത്വം തിരിച്ചുപിടിക്കാന്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്നുമായിരുന്നു പ്രഖ്യാപനം. 2024 നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്. ട്രംപാണ് മത്സരിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് കീഴില്‍ വൈസ് പ്രസിഡന്റായി മത്സരിക്കാനും തയ്യാറാണെന്ന് വിവേക് നേരത്തെ അറിയിച്ചിരുന്നു.

2023 ഫെബ്രുവരിയില്‍ മത്സരത്തിനിറങ്ങിയപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ താരതമ്യേന അജ്ഞാതനായ രാമസ്വാമിക്ക് കുടിയേറ്റത്തെക്കുറിച്ചുള്ള ശക്തമായ അഭിപ്രായങ്ങളിലൂടെയും അമേരിക്ക ഫസ്റ്റ് എന്ന സമീപനത്തിലൂടേയും റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ശ്രദ്ധയും പിന്തുണയും നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വരത്തിലും നയത്തിലും പ്രതിഫലിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണ തന്ത്രം.

മുന്‍ തിരഞ്ഞെടുപ്പുകളില്‍ ട്രംപിനെ വിജയത്തിലെത്തിച്ച യാഥാസ്ഥിതിക അടിത്തറയില്‍ ഊന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രചരണം. അതേസമയം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിന്റെ മുന്‍നിരക്കാരന്‍ എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച് കൊണ്ട് ട്രംപ് അയോവയില്‍ ഇന്നലെ വിജയിക്കുകയും ചെയ്തു. റിപബ്ലിക്കന്‍ വോട്ടര്‍മാര്‍ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്ന ആദ്യത്തെ സ്റ്റേറ്റാണ് അയോവ. 53.3 ശതമാനം വോട്ട് നേടിയാണ് ട്രംപ് ഇവിടെ വിജയിച്ചിരിക്കുന്നത് രാമസ്വാമിയുടെ മാതാപിതാക്കള്‍ ദക്ഷിണേന്ത്യക്കാരാണ്. ഒഹായോയിലാണ് രാമസ്വാമിയുടെ ജനനം. 2014-ല്‍ അദ്ദേഹം സ്വന്തം ബയോടെക് കമ്പനിയായ റോവന്റ് സയന്‍സസ് സ്ഥാപിച്ച വിവേക് രാമസ്വാമി ഇതുവരെ പൂര്‍ണ്ണമായും വികസിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യാത്ത മരുന്നുകള്‍ക്കായി വലിയ കമ്പനികളില്‍ നിന്ന് പേറ്റന്റുകള്‍ വാങ്ങിയാണ് ബിസിനസ് ആരംഭിക്കുന്നത്. 2021-ല്‍ അദ്ദേഹം കമ്പനിയുടെ സി ഇ ഒ സ്ഥാനം രാജിവച്ചു. ബിസിനസ് മാഗസിന്‍ ഫോര്‍ബ്‌സിന്റെ 2023 ലെ കണക്ക് പ്രകാരം രാമസ്വാമിയുടെ സമ്പത്ത് 630 മില്യണ്‍ ഡോളറാണ്.

Top