ക്ഷേമ പെൻഷൻ വർധനയില്ല; പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കും.സര്‍ക്കാറിന്റെ കൈയ്യില്‍ നയാപൈസയില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഇത്തവണ കേരളത്തിൽ ക്ഷേമപെൻഷനുകളിൽ വർധനയില്ലെന്ന് ധനമന്ത്രി. പെൻഷൻ 1600 രൂപയായി തുടരുമെന്നും, എന്നാൽ നിലവിലെ ക്ഷേമപെൻഷൻ കൃത്യമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. പെൻഷൻ കുടിശ്ശികയ്ക്ക് കാരണം കേന്ദ്ര സർക്കാറാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നും ധനമന്ത്രി അറിയിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം പുതിയ പെൻഷൻ പദ്ധതി നടപ്പാക്കും. മറ്റു സംസ്ഥാനങ്ങളിലെ പെൻഷൻ പദ്ധതി പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കും. പങ്കാളിത്ത പെൻഷൻ പദ്ധതിക്കായി കേന്ദ്ര സർക്കാർ നൽകിയ തുക മടക്കി നൽകുമെന്നും മന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നത് പദ്ധതി നടപ്പാക്കിയത് മുതൽ ജീവനക്കാരുടെ ആവശ്യമാണ്. പങ്കാളിത്ത പെൻഷൻകൊണ്ട് കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് വലിയ നേട്ടമില്ലെന്ന് പുന:പരിശോധനാ സമിതി കണ്ടെത്തുകയും ചെയ്തിരുന്നു.

കെഎൻ ബാലഗോപാലിൻ്റെ ബജറ്റ് പ്രസംഗത്തിൽ വളരെ പ്രധാന്യമുള്ള പരാമർശമായിരുന്നു സൂര്യോദയ സമ്പദ്ഘടന എന്നത്. സൂര്യോദയ, സൂര്യാസ്തമയ മേഖലയെന്ന ധനകാര്യമന്ത്രിയുടെ പ്രയോഗവും ബജറ്റ് പ്രസംഗത്തിലെ സവിശേഷതയായിരുന്നു. എന്താണ് ധനമന്ത്രി സംസ്ഥാന ബജറ്റില്‍ പരാമര്‍ശിച്ച സൂര്യോദയ, സൂര്യാസ്തമയ മേഖലകൾ. സമ്പദ് വ്യവസ്ഥയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കുന്ന നവ വ്യവസായങ്ങളാണ് സൂര്യോദയ മേഖലകള്‍. വിനോദ സഞ്ചാരം, ആരോഗ്യം, ഐടി തുടങ്ങിയ മേഖലകളെ സൂര്യോദയ മേഖലകളായി പരിഗണിക്കും. സാമ്പത്തിക വളര്‍ച്ചയ്ക്ക് കാര്യമായ സംഭാവന നല്‍കാത്ത പരമ്പരാഗത വ്യവസായ മേഖലകളെ സൂര്യാസ്തമയ മേഖലകളായി കണക്കാക്കുന്നു.

അതേസമയം യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ബജറ്റിന്റെ വിശ്വാസ്യതയും പവിത്രതയും നഷ്ടപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ വിമര്‍ശിച്ചു. തുടക്കം മുതല്‍ അവസാനം വരെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ മാറ്റുകയായിരുന്നു. രാഷ്ട്രീയ ആരോപണങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും നടത്തി ബജറ്റിന്റെ നിലവാരം കെടുത്തി.

കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തി. താങ്ങുവില 10 രൂപ വര്‍ദ്ധിപ്പിച്ച് റബ്ബര്‍ കര്‍ഷകരെ അപമാനിക്കുകയാണ് ചെയ്തത്. മൂന്ന് വര്‍ഷം കൊണ്ട് റബ്ബറിന് കൂട്ടിയത് 10 രൂപ മാത്രമാണ്. ലൈഫ് മിഷന്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതിന്റെ മൂന്ന് ശതമാനം മാത്രമാണ് ചെലവാക്കിയത്. മുന്‍പ് പ്രഖ്യാപിച്ച പാക്കേജുകളില്‍ ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. എന്നിട്ട് വീണ്ടും പണം വകയിരുത്തിയെന്ന് പ്രഖ്യാപിക്കുകയാണ്. പരിതാപകരമായ ധനസ്ഥിതി മറച്ചുവെക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചത്. നികുതി നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമല്ല.

Top