കോഴിക്കോട്: മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭിയുടെ വീട്ടിലേക്ക് റോഡില്ല. ഇടുങ്ങിയ വഴിയിലൂടെ വേണം നരിക്കുനിയിലെ വീടിടലെത്താന്. സുരഭിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കാനെത്തുന്നവര്‍ വാഹനം റോഡില്‍ നിര്‍ത്തി നടന്നാണ് വീടിടലെത്തുന്നത്.
നാടിന് വലിയ അംഗീകാം സമര്‍പ്പിച്ച സുരഭി ലക്ഷ്മിയുടെ വീട്ടിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ഡി.സി.സി മുന്‍ പ്രസിഡന്റ് കെ.സി അബു ആവശ്യപ്പെട്ടു. റോഡ് നിര്‍മ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും ഇന്നലെയാണ് സുരഭി പുരസ്കാരം ഏറ്റു വാങ്ങിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക