രാഹുലിനെതിരെ പിടിച്ച് നില്‍ക്കണമെങ്കില്‍ നാട്ടില്‍ നില്‍ക്കണമെന്ന് മോദിയും; അടുത്ത നാല് മാസത്തേക്ക്  വിദേശയാത്രയില്ല

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് ബിജെപി ഇതോടെ മനസിലാക്കി. ഇനി പിടിച്ചുനില്‍ക്കണമെങ്കില്‍ രാഹുല്‍ ഗാന്ധിയോട് ഏറ്റുമുട്ടിയേ നടക്കൂ. അതിനാണെങ്കില്‍ ഇന്ത്യയില്‍ വേണം. എങ്കില്‍പ്പിന്നെ അങ്ങനെയാവട്ടെ..അടുത്തമാസം മുതല്‍ നാലുമാസത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകള്‍ ഒഴിവാക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് തീരുമാനം. പ്രചാരണത്തില്‍ പ്രാദേശിക വിഷയങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം നല്‍കുക.

മോദിയെത്തന്നെ മുഖ്യ പ്രചാരകനായി വരുന്ന തെരഞ്ഞെടുപ്പും നേരിടാനാണ് ബിജെപി പദ്ധതി. 2014ലേത് പോലെയല്ല രാജ്യത്തിന്റെ സ്ഥിതിയെന്നും 2019ലെ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്നും ബിജെപി കണക്കുകൂട്ടുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും തൊഴിലില്ലായ്മയുമാണ് അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയായത് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വരുന്ന മാസങ്ങളില്‍ മോദി പങ്കെടുക്കേണ്ടതായ പ്രധാനപ്പെട്ട ഉച്ചകോടികളും കൂടിക്കാഴ്ചകളും ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2014ല്‍ അധികാരത്തിലെത്തിയ ശേഷം 48 വിദേശയാത്രകള്‍ നടത്തിയ പ്രധാനമന്ത്രി, കഴിഞ്ഞ വര്‍ഷം മാത്രം പതിനാല് യാത്രകള്‍ നടത്തി. 2000 കോടിരൂപയും കടന്നാണ് മോദിയുടെ വിദേശയാത്ര ചിലവുകള്‍.

Top