പ്രധാനമന്ത്രിയുടെ 59 മിനിറ്റില്‍ വായ്പ പ്രഖ്യാപനം വന്‍ തട്ടിപ്പ്; ക്യാപിറ്റവേള്‍ഡ് കമ്പനി ആയിരം കോടി ആസ്തിയുണ്ടാക്കി

പ്രധാനമന്ത്രിയുടെ മറ്റൊരു പ്രഖ്യാപനം കൂടി വന്‍ തട്ടിപ്പെന്ന് തെളിയുന്നു. 59 മിനിറ്റില്‍ ചെറികിട വായ്പ നല്‍കുമെന്ന വമ്പന്‍ പ്രഖ്യാപനമാണ് വെറും കടലാസില്‍ മാത്രമായി
ഒതുങ്ങിയത്. പദ്ധതി നടന്നില്ലെന്ന മാത്രമല്ല ഇതിന് പിന്നാലെ വന്‍ കുടയുടെ തട്ടിപ്പും ഈ പേരില്‍ ബാങ്ക് നടത്തി എന്നാണ് പുറത്തു വരുന്ന വിവരം. ഒരു കോടി രൂപ വരെ വായ്പക്ക് ബാങ്കില്‍ പോകാതെ പോര്‍ട്ടല്‍ വഴി അപേക്ഷിച്ചാല്‍ മതിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

മോദിയുടെ വാക്ക് വിശ്വസിച്ച് അപേക്ഷിക്കുന്നവരെ തേടിയെത്തുന്ന ആദ്യ വിവരം ‘തത്വത്തില്‍ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചു’വെന്നാണ്. ഇതിന്റെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ പ്രഖ്യാപിച്ച പോലെ ബാങ്കിന്റെ കോള്‍ വരുമെന്ന് വിചാരിച്ചാല്‍ തെറ്റി. പിന്നീട് പല തവണ ബാങ്കില്‍ കയറി ശേഷം തന്നെയാണ് കാര്യങ്ങള്‍ നടക്കുന്നത്. അതിന് പുറമെ ചില പ്രശ്നങ്ങളും പുതിയ പ്രഖ്യാപനത്തിലൂടെ വായ്പ തേടുന്നവരെ കാത്തിരിക്കുന്നു.

വായ്പക്ക് അപേക്ഷിച്ചാല്‍ ആദ്യ ഘട്ടമായി ഇന്‍ പ്രിന്‍സിപ്പല്‍ അപൂവ്രല്‍ അഥവാ തത്ത്വത്തില്‍ അംഗീകാരം ലഭിക്കും. ഈ അംഗീകാരം ലഭിച്ചാല്‍ 59 മിനിറ്റുള്ളില്‍ ലോണ്‍ ശരിയാക്കുന്നതിനായി ബാങ്ക് ബന്ധപ്പെടുമെന്നാണ് പദ്ധതി നടത്തിപ്പിക്കാരുടെ വാഗ്ദാനം. വിളിക്കാത്ത പക്ഷം ബാങ്കില്‍ പോകണം. ഈ പദ്ധതി പ്രകാരം അപേക്ഷ നല്‍കിയവരെ ഇതുവരെ ബാങ്ക് വിളിച്ച് ലോണ്‍ ശരിയാക്കി കൊടുത്തതായി റിപ്പോര്‍ട്ടുകളില്ല. പകരം പല തവണയായി ഇവര്‍ ബാങ്കില്‍ വായ്പ തേടി പോകുന്നു. തത്വത്തില്‍ അംഗീകാരം ലഭിച്ചാലും വായ്പ കിട്ടുമെന്ന കാര്യത്തില്‍ ഉറപ്പില്ല.

തത്വത്തില്‍ അംഗീകാരം നല്‍കുന്നത് ഓണ്‍ലൈന്‍ അപേക്ഷയുടെ അടിസ്ഥാനത്തിലാണ്. ബാങ്ക് വായ്പ അനുവദിക്കുന്നത് സൂക്ഷ്മപരിശോധന നടത്തിയ ശേഷമാണ്. ഇത് ബാങ്കിന്റെ വിവചേന അധികാരത്തില്‍ പെടുന്ന കാര്യമാണ്. തത്വത്തില്‍ അംഗീകാരം ലഭിച്ചതായി സന്ദേശമയ്ക്കുന്നത് ബാങ്ക് അല്ല ക്യാപിറ്റവേള്‍ഡ് എന്ന കമ്പനിയാണ്. ഇതും തട്ടിപ്പിന്റെ മറ്റൊരു മുഖമാണ്.

വായ്പക്കുള്ള അപേക്ഷ സ്വീകരിക്കുന്നത് ക്യാപിറ്റവേള്‍ഡ് കമ്പനിയാണ്. ഇത് ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ഇവരാണ് തത്വത്തില്‍ അംഗീകാരം നല്‍കുന്നത്. വായ്പയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കുന്നതിന് ഈ സ്ഥാപനത്തിന് സാധിക്കില്ല. പക്ഷേ അപേക്ഷ ചെലവിന്റെ പേരില്‍ കോടികള്‍ ഇവര്‍ കൊയ്യുന്നുണ്ട്.

തത്വത്തില്‍ അംഗീകാരം കിട്ടിയാല്‍ പിന്നീട് പ്രൊസീഡ് ചെയ്യാന്‍ 1180 രൂപ അടയ്ക്കണം. ഇതു ഈ കമ്പനിയാണ് സ്വന്തമാക്കുന്നത്. ഒരു കോടിയിലധികം അപേക്ഷ ഇതിനകം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. അതനുസരിച്ച് 2015 ല്‍ മാത്രം തുടങ്ങുകയും 2017 ല്‍ 15680 രൂപ മാത്രം ലാഭത്തിലുളള ഇൌ കമ്പനിക്ക് ഇൌയിനത്തില്‍ മാത്രം ലഭിക്കുന്നത് 1180 കോടി രൂപ!

ചെറുകിട വ്യവസായ സംരംഭകര്‍ക്ക് വേണ്ടിയുള്ള വായ്പപദ്ധതിക്കായി ചെറുകിട വ്യവസായ ബാങ്ക് (സിഡ്ബി) ആണ് ഈ വര്‍ഷാദ്യം ടെന്‍ഡര്‍ ക്ഷണിച്ച് കണ്‍സല്‍ട്ടന്‍സിക്ക് നല്‍കിയത്. ഈ ടെന്‍ഡറില്‍ ബാങ്കുകള്‍ക്ക് കണ്‍സല്‍ട്ടന്‍സി നല്‍കിയതിന്റെ മുന്‍പരിചയം, 2015 മുതല്‍ സാമ്പത്തിക ലാഭം എന്നിവ വെളിപ്പെടുത്തേണ്ടിയിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് 50 കോടി രൂപയെങ്കിലും വരുമാനമുണ്ടാക്കിയിരിക്കണമെന്നും മാനദണ്ഡമുണ്ടായിരുന്നു.

പക്ഷേ തട്ടിപ്പ് കമ്പനിയായ ക്യാപിറ്റവേള്‍ഡ് തുടങ്ങിയത് 2015ലാണ്. വിനോദ് മോ, ജിനാദ് ഷാ, അവിരൂക് ചക്രബര്‍ത്തി തുടങ്ങിയവര്‍ ചേര്‍ന്ന തുടങ്ങിയ ക്യാപിറ്റവേള്‍ഡ് 2016 വരെ വരുമാനമുണ്ടാക്കിയിട്ടില്ല. 15,680 രൂപയാണ് 2017ലെ കമ്പനിയുടെ ലാഭം. ഈ കമ്പനിക്ക് കണ്‍സല്‍ട്ടന്‍സി നേടുന്നതിന് ആവശ്യമായ യോഗ്യതയില്ലെന്ന് വ്യക്തം.

വായ്പ ആവശ്യപ്പെടുന്ന വ്യക്തി ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷ ബാങ്കിന് കൈമാറുന്നതിന് മാത്രമായിട്ടാണ് ക്യാപിറ്റവേള്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഈ അപേക്ഷ കൈമാറുന്നതിനാണ് 1180 രൂപ. കാര്യമായ ഒരു പണിയുമില്ലാതെ ആളുകുടെ കാശ് വിഴുങ്ങാന്‍ മാത്രമാണ് ക്യാപിറ്റവേള്‍ഡ് തുടങ്ങിയിരിക്കുന്നത്.

Top