മോദിയുടെ പരിപാടിയില്‍ സ്ഥലം എംഎല്‍എയ്ക്ക് സ്ഥലമില്ല: മനഃപൂര്‍വമാണെന്ന് എംഎല്‍എ വി.പി. സജീന്ദ്രന്‍

കൊച്ചി: കൊച്ചിന്‍ റിഫൈനറിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് സ്ഥലം എംഎല്‍എ വി.പി. സജീന്ദ്രന് അയിത്തം. റിഫൈനറിയിലെ പദ്ധതി തുടങ്ങിവച്ചത് യുപിഎ സര്‍ക്കാരാണ് എന്നിരിക്കെയാണ് ഈ അയിത്തം. കോണ്‍ഗ്രസ് പ്രതിനിധിയെ മാറ്റിനിര്‍ത്തുന്നത് മനഃപൂര്‍വമാണെന്നും വി.പി. സജീന്ദ്രന്‍ ആരോപിച്ചു.

കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ബിപിസിഎലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. പിന്നീട് റിഫൈനറിയുടെ മെയിന്‍ കണ്‍ട്രോള്‍ കണ്‍സോള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2.35ന് ബിപിസിഎലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്‍ഷന്‍ കോംപ്ലക്സ് നാടിന് സമര്‍പ്പിക്കുകയും ചെയ്യും. ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റു വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമാണു പ്രവേശനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍ എത്തും.കൊച്ചിയിലെത്തുന്ന മോദി യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

Top