മോദിയുടെ പുതിയ ലുക്ക്; കോട്ടും സ്യൂട്ടുമെല്ലാം ഉപേക്ഷിച്ച് മുണ്ടുടുത്ത് പരമ്പരാഗത വേഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

പതിവില്‍ നിന്ന് വ്യത്യസ്തമായുള്ള അദ്ദേഹത്തിന്റെ ഒരു വസ്ത്രധാരണമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മോദിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചതും. പോര്‍ട്ട് ബ്ലെയറിലെ ഒരു പ്രഭാതം, നേരത്തേ എത്തിയ സൂര്യോദയം, പരമ്പരാഗത വേഷം, നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലികഴിച്ച സ്വാതന്ത്ര്യസമര കാലത്തെ ഹീറോകളെ അനുസ്മരിക്കുന്നു. എന്ന അടിക്കുറിപ്പോടെയാണ് മോദി അക്കൗണ്ടില്‍ ചിത്രം പങ്കുവെച്ചത്. രസകരമായ കമന്റുകളാണ് മോദിയുടെ പുത്തന്‍ ലുക്കുമായി ബന്ധപ്പെട്ട് ആളുകള്‍ അവതരിപ്പിക്കുന്നത്. ചിത്രം പുറത്തുവന്നതോടെ മോദിയുടെ അടുത്ത ലക്ഷ്യം കേരളമാണോ എന്നു ചോദിക്കുന്നവരുമുണ്ട്.

ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ 75 ാമത്തെ വാര്‍ഷികത്തിന്റെ ഭാഗമായി പോര്‍ട്ട് ബ്ലെയറില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രി പുതിയ ലുക്ക് പരീക്ഷിച്ചത്. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ 75 ാം വാര്‍ഷികത്തിന്റെ ഭാഗമായി 150 മീറ്റര്‍ ഉയരത്തില്‍ പോര്‍ട്ട് ബ്ലെയറില്‍ അദ്ദേഹം ഇന്ത്യന്‍ പതാക ഉയര്‍ത്തും. ഇന്‍സ്റ്റഗ്രാമില്‍ ലോകനേതാക്കന്‍മാരുടെ പ്രൊഫൈലുകളെ കടത്തിവെട്ടിക്കൊണ്ടായിരുന്നു മോദിയുടെ മുന്നേറ്റം.

Top