ഇന്ത്യന്‍ പരിശീലകര്‍ മലയാളി താരം ഒപി ജെയ്ഷയോട് കാണിച്ചത് ക്രൂരമായ ഇടപെടല്‍. ഒളിമ്പിക്സില്‍ മാരത്തോണ്‍ മത്സരത്തില്‍ വെളളം പോലും കൊടുക്കാതെ ജെയ്ഷയെ ഓടിപ്പിച്ചു. മത്സരം നടക്കുമ്പോള്‍ വെള്ളം നല്‍കാനോ വേണ്ട പരിചരണം നല്‍കാനോ ഇന്ത്യന്‍ ഒഫീഷ്യലുകള്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ജെയ്ഷ തുറന്ന് പറയുന്നു.
മറ്റെല്ലാ രാജ്യക്കാര്‍ തങ്ങളുടെ ഓട്ടക്കാര്‍ക്ക് വേണ്ടി ഗ്ളൂക്കോസും ബിസ്‌കറ്റുകളും വെള്ളവും നല്‍കി ഓരോ രണ്ടര കിലോമീറ്ററിലെയും റിഫ്രഷ്മെന്റ് പോയന്റുകളില്‍ കാത്തുനിന്നിരുന്നെങ്കിലും ജയ്ഷയ്ക്കും ഇന്ത്യക്കുവേണ്ടി മത്സരിച്ച മറ്റൊരു താരം കവിതയ്ക്കും വേണ്ടി സഹായം നല്‍കാന്‍ ഇന്ത്യന്‍ ഒഫീഷ്യലുകള്‍ ആരും തന്നെ ഇല്ലായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്ക് വെള്ളം കൊടുക്കാനെല്ലാം അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ ദേശീയ പതാക കുത്തി നിര്‍ത്തി എന്നല്ലാതെ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല.
ഒരു രാജ്യത്തെ അത്‌ലറ്റുകള്‍ മറ്റൊരു രാജ്യത്തിന്റെ കൗണ്ടറില്‍ നിന്ന് വെള്ളമോ മറ്റ് വസ്തുക്കളോ സ്വീകരിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ആദ്യം മുന്നറിയിപ്പ് നല്‍കും പിന്നെ മത്സരത്തില്‍ നിന്ന് പുറത്താക്കും ഇത് കാരണം എട്ട് കിലോമീറ്റര്‍ പിന്നിടുന്ന സ്ഥാനങ്ങളില്‍ ഒളിമ്പിക് കമ്മിറ്റി ഏര്‍പ്പെടുത്തിയിരുന്ന കൗണ്ടറുകളില്‍ നിന്ന് മാത്രമാണ് ജെയ്ഷയ്ക്ക് വെള്ളം കിട്ടിയത്.
വെള്ളം കുടിക്കാതെ എങ്ങനെയാണ് ഓടിത്തീര്‍ത്തതെന്ന് എനിക്കുതന്നെ അറിയില്ല. ഓരോ എട്ടര കിലോമീറ്റര്‍ എത്തുമ്പോഴാണ് സംഘാടകര്‍ വെള്ളും സ്പോഞ്ചുമെല്ലാം നല്‍കുന്നത്, കത്തുന്ന സൂര്യന് താഴെ ഓടുമ്പോള്‍ ഇത് ഒട്ടും പര്യാപ്തമല്ല, അവസാന അഞ്ഞൂറ് മീറ്റര്‍ എങ്ങനെയാണ് ഓടിതീര്‍ത്തതെന്ന് തനിക്ക് ഇപ്പോഴും അറിയില്ല, മറ്റ് രാജ്യക്കാര്‍ക്ക് വേണ്ട സൗകര്യം ലഭിച്ചപ്പോഴാണ് ഞങ്ങള്‍ ഇങ്ങനെ അവഗണിക്കപ്പെട്ടത്, തേനും ഗ്ലൂക്കോസുമെല്ലാം നല്‍കാന്‍ അവര്‍ക്ക് ധാരാണം പേരുണ്ടായിരുന്നു
മത്സരത്തില്‍ 89തായി ഫിനിഷ് ചെയ്ത ജയ്ഷ മത്സരം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ കുഴഞ്ഞ് വീണിരുന്നു. തുടര്‍ന്ന് ഒളിമ്പിക്സ് വില്ലേജിലെ ക്ലിനിക്കില്‍ ജെയ്ഷയെ പ്രവേശിപ്പിക്കുകയായിരുന്നു. ഏഴ് ബോട്ടിള്‍ ഗ്ലൂക്കോസാണ് ജയ്ഷക്ക് ഡ്രിപ്പ് ആയി നല്‍കേണ്ടി വന്നത്. ബീജിങ് ഒളിമ്പിക്സില്‍ രണ്ടുമണിക്കൂറും 34 മിനിറ്റുമെടുത്ത് പതിനെട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്ന ജെയ്ഷ ഇക്കുറി ഇതിനേക്കാള്‍ മികച്ച സമയം കുറിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ വെള്ളംകുടിക്കാന്‍പോലും കിട്ടാതേ ജെയ്ഷ ഓടിത്തീര്‍ത്തത് രണ്ടുമണിക്കൂര്‍ 47 മിനിറ്റെടുത്താണ്. മാരത്തണില്‍ ദേശീയ റെക്കോഡിന് ഉടമയായ ജെയ്ഷയോട് വന്‍ ചതി കാട്ടിയതില്‍ ഇന്ത്യന്‍ ഒഫിഷ്യല്‍സിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നുകഴിഞ്ഞു.