സദാചാര ഗുണ്ടായിസം: എസ്എഫ് ഐ യുണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കേളേജിലെ സദാചാര ഗുണ്ടായിസത്തിനെതിരെ പോലീസ് കര്‍ശന നടപടിയ്ക്ക്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ പോലീസ് കേസെടുത്തു.യൂണിവേഴ്‌സിറ്റി കോളജില്‍ സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചു നാടകം കാണാനെത്തിയ തൃശൂര്‍ സ്വദേശി ജിജേഷിനെ സദാചാര പൊലീസ് ചമഞ്ഞു മര്‍ദിച്ച സംഭവത്തില്‍ 13 പേര്‍ക്കെതിരെയാണ് കേസ്.

യുവാവിനൊപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനികള്‍ ഇന്നലെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. അന്യായമായി സംഘംചേരല്‍, ഭീഷണിപ്പെടുത്തല്‍, തടഞ്ഞുവയ്ക്കല്‍, മര്‍ദനം എന്നീ കുറ്റങ്ങള്‍ക്കു നേരത്തേ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. എസ്എഫ്‌ഐ നേതാക്കളടങ്ങുന്ന സംഘം തങ്ങളെ കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തുവെന്നുകാട്ടി കമ്മിഷണര്‍ക്കു പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരുന്നു. കന്റോണ്‍മെന്റ് പൊലീസ് ഇന്നലെ ഇതു സംബന്ധിച്ച് ഇവരുടെ മൊഴിയും രേഖപ്പെടുത്തി. തുടര്‍ന്നാണ് എസ്എഫ്‌ഐക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. എസ്എഫ്‌ഐ നേതാക്കളായ തസ്ലീം, സുജിത്, രതീഷ് എന്നിവരാണു കേസിലെ പ്രധാനികള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം, ജിജീഷിനെതിരെ ഇതേ കോളജിലെ ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തേക്കുമെന്നും സൂചനയുണ്ട്. യുവാവ് അപമര്യാദമായി പെരുമാറിയെന്നു കാട്ടിയാണു പരാതി. പരാതിക്കാരിയില്‍ നിന്ന് ഇന്നു മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുന്നതു പരിഗണിക്കുമെന്നു കന്റോണ്‍മെന്റ് പൊലീസ് പറഞ്ഞു. ജിജേഷിനെതിരെ കേസെടുപ്പിച്ച് ഒത്തുതീര്‍പ്പാക്കാനും അറിയറയില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്.

Top