ഗുണ്ടയായി വളര്‍ന്ന നസീമിനെ പിണറായി സര്‍ക്കാര്‍ പോലീസാക്കും..!! ജീന്‍സും ലഗ്ഗിന്‍സും ഇടാനാവില്ല എല്ലാറ്റിനും നിരോധനം

തിരുവനന്തപുരം: യൂണവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി നേതാക്കള്‍ ഗുണ്ടകളെപോലെയാണെന്ന് വിദ്യാര്‍ത്ഥികള്‍. രാവലേയും വൈകിട്ടും യൂണിറ്റിലെ മുപ്പതംഗ സംഘം കാമ്പസില്‍ റൗണ്ട്‌സ് ചുറ്റും. യൂണിറ്റ് കമ്മറ്റിയില്‍ ഉള്ളവര്‍ ക്ലാസില്‍ കയറാറില്ല. നിര്‍ബന്ധിത പണപിരിവ് നല്‍കണം. നല്‍കിയില്ലെങ്കില്‍ ക്രൂരമര്‍ദ്ദനം. എസ്.എഫ്.ഐ അനുഭാവികളാണെങ്കിലും മര്‍ദ്ദിക്കും.

പാര്‍ട്ടി അംഗങ്ങളുടെ മക്കള്‍ക്ക് പോലും മര്‍ദ്ദനം ഏറ്റിട്ടുണ്ട്. ആണ്‍കുട്ടികളെ സ്വന്തം ക്ലാസിലെ പെണ്‍കുട്ടികളോട് പോലും സംസാരിക്കാന്‍ നേതാക്കള്‍ അനുവദിക്കാറില്ല. ജീന്‍സോ ലെഗിന്‍സോ പാടില്ല. കാമ്പസില്‍ കൂട്ടംകൂടിനിന്നാല്‍ ഭീഷണിപ്പെടുത്തി ക്ലാസലേക്ക് അയയ്ക്കും. നേതാക്കള്‍ ക്ലാസുകളില്‍ കയറാറുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഖിലിനെ കുത്തിയ ഗുണ്ടാ സംഘത്തിന്റെ നേതാവ് പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എസ്എഫ്ഐ നേതാവ്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ജില്ലാക്കമ്മിറ്റി അംഗവുമായിരുന്ന നസീം നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ്. ഈ കേസ് പിണറായി സര്‍ക്കാര്‍ ഒതുക്കി തീര്‍ത്താണ് പൊലീസ് നിയമനത്തിന് നസീമിന് വഴിയൊരുക്കിയത്.

പി ജയരാജന്റെ അടുത്ത അനുയായിയാണ് നസീം. നസീമിന്റെ പ്രധാന ആരാധനാ നേതാവും ജയരാജന്‍ തന്നെ. ഇതിനൊപ്പം അനുസരിക്കുന്നത് പിണറായി വിജയന്റെ നിര്‍ദ്ദേശവും. അങ്ങനെ തിരുവനന്തപുരത്തെ കണ്ണൂര്‍ മോഡല്‍ സിപിഎം രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ വക്താവാണ് നസീം. അഖിലിനെ കുത്തിയ കേസില്‍ നസീം ഒളിവിലാണെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്.

അഖിലിനെ കുത്തിയത് നസീം അല്ല. എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്താണ്. എങ്കിലും എല്ലാത്തിനും നേതൃത്വവും നിര്‍ദ്ദേശവും നല്‍കുന്നത് നസീമാണ്. ഏതായാലും പൊലീസുകാരനെ തല്ലിയപ്പോള്‍ സര്‍ക്കാരും പൊലീസും എസ് എഫ് ഐയും നല്‍കിയ അകമഴിഞ്ഞ പിന്തുണയാണ് നസീമിനെ വലിയ ഗുണ്ടയാക്കി മാറ്റിയത്.

Top