എല്‍ദോസ് കുന്നപ്പള്ളി എംഎൽഎക്കെതിരെ ജാമ്യാമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്.തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.കോവളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
എല്‍ദോസ് കുന്നപ്പള്ളി കോവളത്ത് വച്ച് തന്നെ ദേഹോപദ്രവം ഏല്പിച്ചുവെന്നും പലയിടത്തുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നും കാണിച്ച് യുവതി പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഒഴിവില്‍ പോയ യുവതിയെ പോലീസ് പിടികൂടി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ അവര്‍ മൊഴി ആവര്‍ത്തിച്ചിരുന്നു. എംഎല്‍എ തന്നെ ഭീഷണിപ്പെടുത്തിയെന്നും കേസ് ഒതുക്കാന്‍ പണം വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞിരുന്നു.
എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിൽ രണ്ട് പേരെ കൂടി പ്രതിചേർത്തു. എംഎൽഎയ്ക്കെതിരായ പരാതി പിൻവലിക്കാൻ യുവതിയെ ഭീഷണിപ്പെടുത്തിയ രണ്ടുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരും സ്ത്രീയും മറ്റൊരു പുരുഷനുമാണ് പ്രതി ചേർക്കപ്പെട്ടത്. ഇരുവരും ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ മൊഴി.കോവളത്ത് വച്ച് മർദ്ദിച്ചു എന്ന യുവതിയുടെ പരാതിയിലാണ് എൽദോസ് കുന്നപ്പിള്ളി കുടുങ്ങിയത്. ദേഹോപദ്രവം തുടർന്നതോടെയാണ് എൽദോസ് കുന്നപ്പിള്ളിയുമായുളള ബന്ധത്തിൽ നിന്നും പിന്മാറിയതെന്ന് യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു.
കഴിഞ്ഞ മാസം 14 ന് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. കോവളം സൂയിസൈഡ് പോയിൻറിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏൽപ്പിച്ചു എന്നാണ് മൊഴി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം നൽകിയെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ആരോപിക്കുന്നു. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. എൽദോസ് കുന്നപ്പിളളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു.