ഹൈദരാബാദ്: മൗറീഷ്യസ് ആസ്ഥാനമായ കമ്പനി നല്‍കിയ പരാതിയില്‍ കേന്ദ്രമന്ത്രി വൈഎസ് ചൗധരിയെ അറസ്റ്റ് ചെയ്യും. വായ്പ തട്ടിപ്പ കേസിലാണ് ചൗധരിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ജാമ്യമില്ലാ അറസ്റ്റ് വാറന്റാണുള്ളത്. പരാതിയുമായി ബന്ധപ്പെട്ട് മൂന്ന് തവണയും മന്ത്രി കോടതിയില്‍ ഹാജരായില്ല. മൂന്നാം തവണയും വീഴ്ച വരുത്തിയതോടെയാണ് മന്ത്രിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചത്.
പാര്‍ലമെന്റംഗമെന്ന നിലയില്‍ ഡല്‍ഹിയില്‍ തിരക്കിട്ട ജോലികള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് മന്ത്രി കോടതിയെ അറിയിച്ചിരുന്നു. തെലുങ്കുദേശം പാര്‍ട്ടിയുടെ രാജ്യസഭയിലെ പ്രതിനിധിയാണ് ചൗധരി.
വ്യവസായി കൂടിയായ ചൗധരി സുജന ഇന്‍സ്ട്രീസിന്റെ ഡയറക്ടറാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തനായ ചൗധരി അറിയപ്പെടുന്നത് തന്നെ സുജന ചൗധരി എന്ന പേരിലാണ്. മൗറീഷ്യസിലെ ഹെസ്തിയ ഹോള്‍ഡിംഗ്സില്‍ നിന്നും എടുത്ത 100 കോടിയുടെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ ചൗധരി വീഴ്ച വരുത്തിയെന്നാണ് കേസ്.