കൊച്ചി:മലയാള സിനിമയില്‍ അഭിനയവും സംഗീതവും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച യുവ നടിയാണ് രമ്യാ നമ്പീശന്. മറ്റ് അവസരങ്ങളൊന്നും തന്നെ തേടിയെത്തിയില്ലായെന്നാണ് താരം പറയുന്നത്.സിനിമ മേഖലയെ കടുത്ത ഭാഷയിൽ വിമർശിച്ച് കൊണ്ട് ഇതാദ്യമായാണ് രമ്യ രംഗത്ത് എത്തിയിരിക്കുന്നത്.നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് സ്വീകരിച്ച നിലപാടുകളുടെ പേരിൽ സിനിമയിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞുവെന്ന് നടി രമ്യ നമ്പീശൻ. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്.
ചില നിലപാടുകൾ സ്വീകരിക്കുമ്പോൾ പലതും നഷ്ടപ്പെടുത്തേണ്ടതായി വരും. മാറ്റങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത് സംഭവിക്കട്ടേ എന്ന് കരുതിയാണ് ഇങ്ങനെയുള്ള നിലപാടുകൾ സ്വീകരിക്കുന്നത്. എന്നാൽ ഇതിനു ശേഷം സിനിമയിൽ നിന്നും അവസരങ്ങൾ കുറഞ്ഞിട്ടുണ്ട്.പിന്നീട് എനിക്ക് അവസരം ലഭിച്ചത് സുഹൃത്തുക്കളുടെ സിനിമകളിൽ മാത്രമാണ്. അവർ വലിയ പിന്തുണ നൽകിയിരുന്നു. പറയുവാനുള്ള കാര്യങ്ങൾ പറയുകയാണ് ചെയ്തത്. അത് ഇനിയും തുടരും. രമ്യ നമ്പീശൻ പറഞ്ഞു.
2015-ലാണ് രമ്യാ നമ്പീശൻ അവസാനമായി മലയാള സിനിമയിൽ അഭിനയിച്ചത്. ഹണി ബി -2വിൽ അതിഥി വേഷം കിട്ടിയതൊഴിച്ചാൽ മലയാളത്തിൽ നിന്നും മറ്റ് അവസരങ്ങളൊന്നും തന്നെ തേടിയെത്തിയില്ലായെന്നാണ് താരം പറയുന്നത്.എന്നാൽ തമിഴകത്ത് ഇങ്ങനെ ഒരു അനുഭവം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. തമിഴിലും കന്നടയിലും അവസരങ്ങൾ നിരവധി തേടിയെത്തുമ്പോഴും മലയാളത്തിൽ നിന്നും തന്നെ മാറ്റി നിർത്തുന്നതിന്റെ കാരണം അറിയില്ലെന്നും നടി പറഞ്ഞു. മലയാള സിനിമ മേഖലയെ കടുത്ത ഭാഷയിൽ വിമർശിച്ച് കൊണ്ട് ഇതാദ്യമായാണ് രമ്യ രംഗത്ത് എത്തിയിരിക്കുന്നത്.